New Delhi: India's Sanju Samson during a practice session ahead of an ICC Men's T20 World Cup 2026 cricket match between India and Namibia, at the Arun Jaitley Stadium, in New Delhi, Wednesday, Feb. 11, 2026. (PTI Photo/Salman Ali) (PTI02_11_2026_000346B)

New Delhi: India's Sanju Samson during a practice session ahead of an ICC Men's T20 World Cup 2026 cricket match between India and Namibia, at the Arun Jaitley Stadium, in New Delhi, Wednesday, Feb. 11, 2026. (PTI Photo/Salman Ali) (PTI02_11_2026_000346B)

താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഫോമില്‍ ഇല്ലാത്ത സഞ്ജു സാംസണെ കളിപ്പിക്കില്ലെന്നും പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയേനെയെന്നും മുന്‍ താരം കെ.ശ്രീകാന്ത്. സഞ്ജുവിന് നല്‍കിയ അവസരങ്ങളൊന്നും താരം പ്രയോജനപ്പെടുത്തിയില്ലെന്നും ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്നും അഭിഷേകിന് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തുന്നു.

'ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ മറ്റൊരു തരത്തിലാകും ചിന്തിക്കുക. സഞ്ജു ഒട്ടും ഫോമില്‍ അല്ല. വാഷിങ്ടണ്‍ സുന്ദറിനെ ടോപ് ഓര്‍ഡറിലേക്ക് കൊണ്ട് വന്ന് ഓപ്പണ്‍ ചെയ്യിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനെതിരായ മല്‍സരത്തിന് മുന്‍പായി വാഷിയെ സജ്ജനാക്കാന്‍ അതാണ് നല്ലത്. ഇനി അഭിഷേക് ശര്‍മ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തിയാല്‍ റിങ്കു സിങിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറെ ഞാന്‍ എട്ടാമനായി ഇറക്കും. നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം. സഞ്ജുവിന്  ആവശ്യത്തിന് അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. പക്ഷേ ഫലമൊന്നും ഉണ്ടാക്കിയില്ല. വാഷിങ്ടണ്‍ സുന്ദര്‍ കാത്തിരിക്കുകയാണ്'- ശ്രീകാന്ത് വിശദീകരിച്ചു, 

ഞായറാഴച നടക്കാനിരിക്കുന്ന ഇന്ത്യ–പാക് പോരാട്ടത്തിന് മുന്‍പ് അഭിഷേക് ശര്‍മ ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിവരേണ്ടത് അത്യാവശ്യമാണെന്നും ശ്രീകാന്ത് പറയുന്നു. അഭിഷേക് പുറത്തിരുന്നാല്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. 'അഭിഷേക് പുറത്തിരിക്കുന്നതില്‍ ആകെ ഗുണം സഞ്ജുവിന് മാത്രമാണ്. അത് ഇന്ന് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് കഴിയുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. ഇന്നും പരാജയപ്പെട്ടാല്‍ ഇനിയൊരു അവസരമില്ലെ'ന്ന് ഓര്‍ക്കണം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, ഫോം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സഞ്ജു കഴിഞ്ഞ രണ്ട് ദിവസമായി കഠിന പരിശീലനമാണ് നടത്തിയത്. ഇന്നലെ നെറ്റ്സിലെ പ്രാക്ടീസിന് ശേഷം ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടകിനൊപ്പം സമയം ചിലവഴിച്ചിരുന്നു. പാക്കിസ്ഥാനെതിരായ മല്‍സരത്തിന് മുന്‍പുള്ള സന്നാഹ മല്‍സരമായാണ് നമീബിയയ്ക്കെതിരായ പോരാട്ടത്തെ ഇന്ത്യ കാണുന്നത്. വൈകുന്നേരം ഏഴുമണിക്കാണ് മല്‍സരം.

ENGLISH SUMMARY:

Former Indian cricketer Kris Srikkanth has voiced strong criticism against Sanju Samson, stating that the wicketkeeper-batter has squandered enough opportunities and should be replaced by Washington Sundar in the playing XI. Speaking ahead of the India vs Namibia T20 World Cup match, Srikkanth suggested that if he were the captain, he would promote Sundar to open the innings to prepare him for the high-voltage clash against Pakistan. While Abhishek Sharma remains a doubtful starter due to infection, Srikkanth believes Sanju’s lack of form is a liability. He warned that if Sanju fails today, his international career might face serious questions. Meanwhile, Sanju has been training intensely under batting coach Sitanshu Kotak to prove his detractors wrong