അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിര്‍ണായകമാണ് വൈഭവ് സൂര്യവംശി. സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ 310 റണ്‍സ് ചെയ്സ് ചെയ്ത ഇന്ത്യന്‍ ടീമിന് വൈഭവിന്‍റെ അര്‍ധ സെഞ്ചറി മികച്ച തുടക്കം നല്‍കി. ഈ ഇന്നിങ്സോടെ 12 വര്‍ഷത്തെ സഞ്ജു സാംസണിന്റെ റെക്കോര്‍ഡാണ് വൈഭവ് പൊളിച്ചത്.
33 പന്തില്‍ 68 റണ്‍സാണ് വൈഭവ് നേടിയത്. അഞ്ചു ഫോറും നാലു സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. ഇതോടെ 15 സിക്സുകളാണ് ടൂര്‍ണമെന്‍റില്‍ വൈഭവ് നേടിയത്. ഒരു അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി വൈഭവ് മാറി.
2014 അണ്ടര്‍ 19 ലോകകപ്പില്‍ 12 സിക്സര്‍ നേടിയ സഞ്ജുവിന്‍റെ റെക്കോര്‍ഡാണ് വൈഭവ് പൊളിച്ചത്. ആയുഷ് മഹ്ത്രെ 12 സിക്സറുമായി തൊട്ടുപിന്നാലെയുണ്ട്.
ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. വൈഭവ് 32 പന്തില്‍ അര്‍ധ സെഞ്ചറി നേടി. മൂന്നു സിക്സറാണ് വൈഭവ് ഫൈനലില്‍ നേടിയത്. 11 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 ലെത്തിയിട്ടുണ്ട്. 9 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജാണ് പുറത്തായത്.