ട്വന്റി 20 ലോകകപ്പ് ടിക്കറ്റ് വിൽപനയിൽ ഇന്ത്യ കഴിഞ്ഞ ഏറ്റവുമധികം ഡിമാന്‍ഡ് നേപ്പാളിന്റെ മല്‍സരങ്ങള്‍ക്ക്. മുംൈബ വാങ്കഡെ സ്റ്റേഡിയത്തിലാണ് നേപ്പാളിന്റെ മല്‍സരങ്ങള്‍.
ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് എത്തുന്ന ഏറ്റവും വലിയ വിദേശ ആരാധക കൂട്ടം നേപ്പാളിൽ നിന്നായിരിക്കും. ട്വന്റി 20 ലോകകപ്പില്‍ നേപ്പാളിന്റെ ഹോം ഗ്രൗണ്ട് വാങ്കഡെ സ്റ്റേഡിയമാണ്. രോഹിത് പൗദെല്‍ നയിക്കുന്ന ടീം മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനുമൊപ്പം ഗ്രൂപ്പ് സിയിലാണ്. നേപ്പാളില്‍ ലീഗ് ക്രിക്കറ്റിന്റെ വരവോട് ക്രിക്കറ്റിന്റെ വളര്‍ച്ച അതിവേഗമാണ്. സ്കോട്്ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഒരുവിക്കറ്റ് ജയം നേടിയതിന് പിന്നലെ നേപ്പാള്‍ ആരാധകര്‍ മൈതാനം കയ്യടിക്കിയിരുന്നു. ലോകകപ്പില്‍ നേപ്പാളിന്റെ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ എഴുപത് ശതമാനത്തോളം വിറ്റുതീര്‍ന്നു. ഫെബ്രുവരി 8ന് കരുത്തരായ ഇംഗ്ലണ്ടിനെയും 12ന് ഇറ്റലിയെയും നേപ്പാൾ നേരിടും. ഇന്ത്യ പാക്കിസ്ഥാന്‍ മല്‍സരം നടക്കുന്ന ഫെബ്രുവരി 15ന് നേപ്പാള്‍ നേരിടുക വെസ്റ്റ് ഇന്‍ഡീസിനെയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20 പരമ്പര നേപ്പാള്‍ സ്വന്തമാക്കിയിരുന്നു. രണ്ടുദിവസത്തിനകം അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സ്കോട്‍ലന്‍ഡിനെയും നേപ്പാള്‍ നേരിടും.