Image Credit:x
ICC അണ്ടര്‍ 19 ലോകകപ്പിന് നാളെ തുടക്കം. ആന്‍ഡ്രൂ ഫ്ലിന്റോഫ് മുതല്‍ വിരാട് കോലി വരെ ഒട്ടേറെ താരോദയങ്ങള്‍ കണ്ട ജൂനിയര്‍ ലോകകപ്പില്‍ ഇക്കുറി പ്രതീക്ഷ വയ്ക്കുന്ന താരങ്ങളെ നോക്കാം.
2008 അണ്ടര്‍ 19 ലോകകപ്പ് വിരാട് കോലിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ ഇത്തവണത്തെ ലോകകപ്പ് പതിനാലുകാരന്‍ വൈഭവ് സൂര്യവംശി പേരിലാക്കി കഴിഞ്ഞു. എത്ര റണ്‍സ് അടിച്ചുകൂട്ടും എന്നേ അറിയാനുള്ളു. സന്നാഹമല്‍സരത്തില്‍ സ്കോട്്ലന്റിനെതിരെ 50-പന്തില്‍ 96 റണ്‍സ് നേടിയായിരുന്നു തയ്യാറെടുപ്പ്.
സമീർ മിൻഹാസ് – പാക്കിസ്ഥാന്റെ ബാറ്റര്‍. അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ നേടിയ 172 റൺസിന്റെ തകർപ്പൻ ഇന്നിങ്സിന്റെ പേരിലാണ് താരം ഏറെ പ്രശംസിക്കപ്പെടുന്നത്. മലേഷ്യക്കെതിരെ 177 റൺസും അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.
ഒലിവര്‍ പീക്ക് – ഓസീസ് യുവനിരയുടെ അമരക്കാരന്‍. ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും പുറത്തെടുത്ത സ്ഥിരതയാർന്ന പ്രകടനമാണ് പീക്കിനെ നിലവിലെ ചാംപ്യന്‍മാരുടെ നായകസ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ പകരക്കാരനായി ടീമിലെത്തിയ പീക്ക് ഓസീസിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകപ്രകടനം പുറത്തെടുത്തു.
കുഗതാസ് മതുലൻ – മലിംഗയുടെയും പതിരാനയുടെയും സമാനമായ സ്ലിങ് ആക്‌ഷനുമായി ജാഫ്നയിൽ നിന്നെത്തുന്ന 18 വയസ്സുകാരന്‍ ഫാസ്റ്റ് ബോളർ. പരുക്കിനെ തുടർന്ന് കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പ് നഷ്ടമായ താരം, ഇക്കുറി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
ചാര്‍ലി ഹാര ഹിന്‍സ് –ജപ്പാന്റെ സീനിയർ ടീമിൽ അംഗമായ സ്പിൻ ബോളിങ് ഓൾറൗണ്ടർ. ഹാര-ഹിൻസിനെ കേന്ദ്രീകരിച്ചായിരിക്കും ജപ്പാന്റെ മുന്നേറ്റം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഹിൻസിന്റെ സഹോദരങ്ങളായ ഗബ്രിയേലും മോണ്ട്ഗോമറിയും സ്ക്വാഡിലുണ്ട്.