2026 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആയുഷ് മാത്രെ നയിക്കും. വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം മുഹമ്മദ് ഇനാനും ടീമിൽ ഇടംപിടിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഈ ഡിസംബറിൽ ദുബായിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത് മാത്രെ ആയിരുന്നു. ഗ്രൂപ്പ് ബിയിൽ ഇന്ത്യയോടൊപ്പം ന്യൂസീലൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. ജനുവരി 15-ന് യുഎസ്എയ്‌ക്കെതിരെ ബുലവായോയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയിൽ ആയുഷ് മാത്രെയും വിഹാൻ മൽഹോത്രയും കൈത്തണ്ടയിലെ പരുക്ക് കാരണം കളിക്കില്ല. ഈ പരമ്പരയിൽ വൈഭവ് സൂര്യവംശിയായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. ഏകദിന മത്സരങ്ങൾ ജനുവരി 3, 5, 7 തീയതികളിൽ ബെനോനിയിൽ നടക്കും.
ലോകകപ്പ് സ്ക്വാഡ്: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, ആരോൺ ജോർജ്
വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ഹർവംശ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ
ഖിലൻ എ. പട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ സിങ്, ഉധവ് മോഹൻ