Photo: X@ACC
അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന് . ഫൈനലില്‍ ഇന്ത്യയെ 191 റണ്‍സിന് തകര്‍ത്താണ് പാക്കിസ്ഥാന്‍ കീരിടമുയര്‍ത്തിയത്. 348 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 156 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ അഞ്ചുപേര്‍ രണ്ടക്കം കടക്കാതെ പുറത്തായി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ തോല്‍വി കൂടിയാണിത്.