shaheen

TOPICS COVERED

ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്.  

മെൽബൺ റെനഗേഡ്സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫർട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളിൽ വരുന്ന രണ്ട് ഫുൾടോസുകൾ എറിഞ്ഞതോടെയാണ് അംപയർമാർ ഇടപെട്ടത്. പന്തുകൾ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടർന്ന് പന്തെറിയുന്നതിൽനിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകൾ ബ്രിസ്ബേൻ ഹീറ്റ് ക്യാപ്റ്റൻ നഥാൻ മക്‌സ്വീനിക്ക് പൂർത്തിയാക്കേണ്ടി വന്നു.   മൂന്ന് നോ ബോളുകൾ ഉൾപ്പെടെ 15 റൺസാണ് ആ ഓവറിൽ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്പെൽ 2.4 ഓവറിൽ 43 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകൾ മുതലെടുത്ത മെൽബൺ റെനഗേഡ്‌സ്, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.  ഹീറ്റ്സ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ ഒതുങ്ങി.

ENGLISH SUMMARY:

Shaheen Afridi faced a setback in his Big Bash League debut. He was banned for bowling dangerously after delivering high full tosses.