Cuttack: India's Sanju Samson, left, with Jitesh Sharma during a practice session on the eve of the first T20 cricket match of a series between India and South Africa, at Barabati Stadium, in Cuttack, Odisha, Monday, Dec. 8, 2025. (PTI Photo/Shailendra Bhojak)(PTI12_08_2025_000433A)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴുമണിക്കാണ് മല്‍സരം. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നുവെങ്കിലും ഏകദിനത്തില്‍ 2–1ന് ഇന്ത്യ ജയം നേടിയിരുന്നു. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയെ നയിക്കുക. എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ കഴുത്തിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഗില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ട്വന്‍റി20 വൈസ് ക്യാപ്റ്റന‍് കൂടിയായ ഗില്‍ ഇന്നത്തെ മല്‍സരത്തില്‍ കളിച്ചേക്കുമെന്നാണ് കരുതുന്നത്. ഗില്‍ ടീമിലെത്തുന്നതോടെ സഞ്ജു ഇന്ന് പുറത്തിരിക്കേണ്ടി വരും. ജിതേഷ് ശര്‍മയാകും വിക്കറ്റ് കീപ്പറാകുക.ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി20 പരമ്പരയില്‍ ജിതേഷായിരുന്നു കീപ്പര്‍.
ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ കരുത്തായിട്ടുണ്ട്. അര്‍ഷ്ദീപ് സിങിന് മുന്‍പായാകും ഹാര്‍ദിക് ബാറ്റിങിനിറങ്ങുക. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ ഇങ്ങനെ: സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരുക്കേറ്റ് പുറത്തായ ടോണി ഡി സോര്‍സിക്ക് പകരം റീസ ഹെന്‍റിക്സ് ടീമിലെത്തും.ആന്റിച്ചും ടീമില്‍ മടങ്ങിയെത്തും. പ്ലേയിങ് ഇലവന്‍ സാധ്യത: ക്വിന്‍റണ്‍ ഡി കോക്, ഏയ്ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്സ്, ഡിയോവാള്‍ ബ്രവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ് ,ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്/ ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്യ.
Google trending Topic: india south africa t20