അടുത്തവര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ മല്‍സരക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് കൊളംബോയിലാണ് അയല്‍ക്കാരുടെ പോര്. ഇന്ത്യയിലെ അഞ്ചുവേദികളിലും ശ്രീലങ്കയിലെ രണ്ടുവേദികളിലുമായി ഫെബ്രുവരി ഏഴുമുതല്‍ മാര്‍ച്ച് 8 വരെയാണ് ലോകകപ്പ്.  രോഹിത് ശര്‍മയാണ്  ബ്രാന്‍ഡ് അംബസഡര്‍.  

4 ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പില്‍ മല്‍സരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, പാക്കിസ്ഥാന്‍,നെതര്‍ലന്റ്സ്, നമീബിയ,യു.എസ്.എ ടീമുകള്‍ ഉള്‍പ്പെടുന്നു. നാലാം ഗ്രൂപ്പാണ് ലോകകപ്പിലെ മരണഗ്രൂപ്പ് . കഴിഞ്ഞതവണത്തെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ കൂടെ കാന‍ഡയും യുഎഇയും.  ഓസ്ട്രേലിയയ്ക്കൊപ്പം ഗ്രൂപ്പ് രണ്ടില്‍  ശ്രീലങ്കയും സിംബാബ്്വെയും അയര്‍ലന്‍ഡും ഒമാനുമുണ്ട്. 

ഇംഗ്ലണ്ട്,  വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലദേശ് നേപ്പാള്‍ പുതുമുഖങ്ങളായ ഇറ്റലിയും ചേരുന്നതാണ് മൂന്നാം ഗ്രൂപ്പ്. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ എയ്റ്റിലെത്തും. ഡല്‍ഹി, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത,മുംബൈ, ശ്രീലങ്കയിലെ കൊളംബോ കാന്‍ഡി എന്നിവയാണ് വേദികള്‍.  മാർച്ച് അഞ്ചിലെ സെമിഫൈനലിന് മുംബൈ വേദിയാകും. ഫൈനൽ മാർച്ച് എട്ടിന് അഹമ്മദാബാദിൽ നടക്കും. പാക്കിസ്ഥാൻ യോഗ്യത നേടിയാൽ മല്‍സരം കൊളംബോയിലായിരിക്കും. 

ENGLISH SUMMARY:

T20 World Cup 2024 is set to feature India and Pakistan in the same group. The schedule was announced in Mumbai, with the highly anticipated match between the two rivals scheduled for February 15 in Colombo.