ഫീല്‍ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിന്റെ ഗ്രാഫ് സമീപകാലത്തായി താഴേക്കാണ്. ഇംഗ്ലണ്ട് പര്യടനം മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗുവാഹത്തി ടെസ്റ്റ് വരെ നോക്കിയാല്‍ കൈവിട്ട ക്യാച്ചുകളുടെ എണ്ണം നല്‍പത്തിരണ്ടാണ്.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള ഫീൽഡർ ഓഫ് ദ് മാച്ച് പുരസ്കാരം വിതരണം ഓര്‍ക്കുന്നില്ലേ, ടീമംഗങ്ങൾക്കിടയിൽ മത്സരബുദ്ധി കൊണ്ടുവരാനായി ഫീൽഡിങ് പരിശീലകൻ ടി. ദിലീപാണ് ഇങ്ങനെയൊരു പുരസ്കാരവും തുടങ്ങിവച്ചത്. മികച്ച ഫീല്‍ഡിങ്ങിന് പേരുകേട്ട ഇന്ത്യന്‍ ടീം, രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവിട്ട ക്യാച്ചുകളുടെ എണ്ണം നിരാശപ്പെടുത്തും.
മുന്‍ താരങ്ങളടക്കം മോശം പ്രകടനത്തിന് വിമര്‍ശിക്കുന്നത് ഫീല്‍ഡിങ് പരിശീലകന്‍ ദിലീപിനെ. ഇംഗ്ലണ്ടിനെതിരായ അഞ്ചുമല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കൈവിട്ടത് 23 ക്യാച്ചുകള്‍. ഏഷ്യ കപ്പ് ട്വന്റി 20യില്‍ കൈവിട്ടത് 12 ക്യാച്ചുകള്‍. ഓസ്ട്രേലയിന്‍ പര്യടനത്തില്‍ രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് ക്യാപ്റ്റന്‍ ഗില്‍ പഴിച്ചത് ഫീല്‍ഡിലെ മോശം പ്രകടനത്തെ. അന്ന് മൂന്നുക്യാച്ചുകളാണ് ഇന്ത്യന്‍ ഫീഡര്‍മാര്‍ കൈവിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗുവാഹത്തി ടെസ്റ്റിലും മോശം ഫീല്‍ഡിങ്ങ് തുടരുന്നു.18 പന്തില്‍ നാലുറണ്‍സ് എടുത്തുനില്‍ക്കെ എയ്ഡന്‍ മാര്‍ക്രമിനെ സ്ലിപ്പില്‍ കെ.എല്‍. രാഹുല്‍ കൈവിട്ടത് ഒടുവില്‍ത്തെ ഉദാഹരണം.