Bengaluru: India A captain Rishabh Pant on day one of the first unofficial Test cricket match between India A and South Africa A, at BCCI Centre of Excellence Ground in Bengaluru, Thursday, Oct. 30, 2025. (PTI Photo/Shailendra Bhojak)(PTI10_30_2025_000136A) *** Local Caption ***
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന റിഷഭ് പന്ത് വൈസ് ക്യാപ്റ്റനായി ടീമിലേക്ക് മടങ്ങിയെത്തി. ഇന്ത്യ–ദക്ഷിണാഫ്രിക്ക എ സീരിസില്‍ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെയാണ് ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പാദത്തിലിടിച്ച് താരത്തിന് പരുക്കേറ്റത്. തുടര്‍ന്ന് ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സിലായിരുന്നു പന്ത്.
വിക്കറ്റ് കീപ്പറായി പന്തിനൊപ്പം ധ്രുവ് ജുറേലും ടീമിലുണ്ട്. അക്സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തി. 2024ലാണ് അവസാനമായി അക്സര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിച്ചത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ പുറത്തിരുന്ന ആകാശ്ദീപും ഇത്തവണ ടീമിലുണ്ട്. നവംബര്‍ 14ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഗുവാഹട്ടിയില്‍ 22നും നടക്കും. ഇതിന് ശേഷം മൂന്ന് മല്‍സരങ്ങളുടെ ഏകദിനപരമ്പരയും അഞ്ച് മല്‍സരങ്ങളുടെ ട്വന്‍റി20യും നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീം ഇങ്ങനെ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍) റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍, യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്. മ