**EDS: THIRD PARTY IMAGE** In this image posted on Nov. 1, 2025, India's captain Harmanpreet Kaur and South Africa's captain Laura Wolvaardt pose with the trophy ahead of the ICC Women's World Cup 2025 final cricket match. (@ICC/X via PTI Photo)(PTI11_01_2025_000168B)

വനിതാ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുക. 4.48 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 39.78 കോടി രൂപ) ജേതാക്കള്‍ക്ക് ലഭിക്കുക. റണ്ണേഴ്സ് അപിന് 2.24 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. സെപ്റ്റംബറിലാണ് ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ചത്. ടൂര്‍ണമെന്‍റില്‍ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത് 13.88 ദശലക്ഷം ഡോളര്‍ (ഏകദേശം 123 കോടി രൂപ) ആണ്. 2022 ലെ ലോകകപ്പിലെ സമ്മാനത്തുകയെക്കാള്‍ 297 ശതമാനം കൂടുതലാണിത്.  പുരുഷ ലോകകപ്പ് ജേതാക്കള്‍ക്ക് 4 മില്യണ്‍ ഡോളറായിരുന്നു സമ്മാനത്തുക. 

(FILES) Indian team players Jemimah Rodrigues (R), Smriti Mandhana (C) and Harmanpreet Kaur pose with the trophy during an event held to mark 50 days countdown to the 2025 ICC Women's Cricket World Cup in Mumbai on August 11, 2025. It is a regular net session at a cricket academy in New Delhi, but the joy among the colourful jersey-clad young girls is unmistakable. They have a shimmering new source of inspiration, after the Indian women's team pulled off a stunning victory against favourites Australia in the women's World Cup semi-final on October 30. (Photo by Punit PARANJPE / AFP)

ഗ്രൂപ്പ് മല്‍സരങ്ങളിലെ മൂന്ന് ജയങ്ങളില്‍ നിന്ന് 350,000  ഡോളര്‍ (ഏകദേശം 3.1 കോടി രൂപ) ഇന്ത്യ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രക്കയാവട്ടെ ലീഗ് മല്‍സര ജയങ്ങളില്‍ നിന്ന് 400,000 ഡോളറും നേടി. കന്നി ലോകകപ്പ് കിരീടത്തില്‍ ഇന്ത്യന്‍ വനിതകളാണ് മുത്തമിടുന്നതെങ്കില്‍ ആകെ ലഭിക്കുന്ന സമ്മാനത്തുക 42 കോടി രൂപ കടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 

എന്നാല്‍ തുല്യ വേതനമെന്ന ബിസിസിഐ നയത്തെ തുടര്‍ന്ന് ട്വന്‍റി 20 ലോകകപ്പ് ജേതാക്കളായ രോഹിതിനും സംഘത്തിനും നല്‍കിയ അതേ തുകയാകും നല്‍കുകയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ പുരുഷ ടീമിനും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി 125 കോടി രൂപയാണ് അന്ന് സമ്മാനമായി ലഭിച്ചത്. സമാനമായ തുക വനിതകള്‍ക്കും നല്‍കിയാല്‍ നന്നാകുമെന്നും ഫൈനലിന് മുന്‍പ് തന്നെ ഇക്കാര്യം പ്രഖ്യാപിക്കണമെന്നും ബിസിസിഐയിലും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

Navi Mumbai: South Africa s captain Laura Wolvaardt plays a shot during a practice session ahead of the ICC Women's World Cup 2025 final ODI cricket match between India Women and South Africa Women, at DY Patil Stadium, in Navi Mumbai, Saturday, Nov. 1, 2025. (PTI Photo/Kunal Patil) (PTI11_01_2025_000383A)

ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നത് ഇന്ത്യയായാലും ദക്ഷിണാഫ്രിക്കയായാലും രാജ്യത്ത് വനിതാ ക്രിക്കറ്റിന്‍റെ തലവര മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളാണ് ഇതിന് മുന്‍പ് വനിതാ ഏകദിന ക്രിക്കറ്റ് ചാംപ്യന്‍മാര്‍ ആയിട്ടുള്ളത്. 2005 ലും 2017ലും ലോകകപ്പ് ഫൈനലില്‍ ഇന്ത്യ എത്തിയിരുന്നുവെങ്കിലും കിരീടം നേടാനായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലാണിത്. ഉച്ചകഴി‍ഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മല്‍സരം സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്​സ്റ്റാറിലും കാണാം. ഹര്‍മന്‍ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന, ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ, പ്രതികയ്ക്ക് പകരം ടീമിലെത്തിയ ഷെഫാലി, കരിയര്‍ ബെസ്റ്റ് പുറത്തെടുത്ത ജമിമ എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷയത്രയും.

ENGLISH SUMMARY:

The winner of the Women's Cricket World Cup will receive a record $4.48 million (approx. ₹39.78 crore), while the runners-up get $2.24 million. The total prize pool for the tournament is $13.88 million, marking a 297% increase from the 2022 World Cup. India has already secured over ₹3.1 crore from league stage wins, and a victory in the final against South Africa could see the total earnings surpass ₹42 crore