Sydney: India's Shreyas Iyer reacts after sustaining an injury while taking the catch of Australia's Alex Carey during the third ODI cricket match between India and Australia, in Sydney, Saturday, Oct. 25, 2025. (PTI Photo/Izhar Khan)(PTI10_27_2025_000296B)

Sydney: India's Shreyas Iyer reacts after sustaining an injury while taking the catch of Australia's Alex Carey during the third ODI cricket match between India and Australia, in Sydney, Saturday, Oct. 25, 2025. (PTI Photo/Izhar Khan)(PTI10_27_2025_000296B)

ഓസ്ട്രേലിയ​യ്​ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങിനിടെ പരുക്കേറ്റ് ആന്തരീക രക്തസ്രാവം സംഭവിച്ച ശ്രേയസ് അയ്യരുടെ ആരോഗ്യനിലയില്‍ പുരോഗതി. താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയെന്നും അപകടനില തരണം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതീവ ശ്രദ്ധയേറിയ പരിചരണം ആവശ്യമായതിനാല്‍ ഏഴു ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അണുബാധയൊഴിവാക്കാനാണ് ഒരാഴ്ച കൂടി പരിചരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സുഹൃത്തുക്കള്‍ ശ്രേയസിനൊപ്പം ആശുപത്രിയില്‍ ഉണ്ടെന്നും വീസ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ കുടുംബാംഗങ്ങളില്‍ ഒരാള്‍ എത്തുമെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. ബിസിസിഐയുടെ മെഡിക്കല്‍ ടീം അയ്യരുടെ നില കൃത്യമായി വിലയിരുത്തുന്നുണ്ട്. സിഡ്നിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ടീം ഡോക്ടറുടെ സേവനവും ശ്രേയസിന് ലഭ്യമാക്കുന്നുണ്ട്. 

ബാക്​വാര്‍ഡ് പോയന്‍റില്‍ നിന്നും പിന്നിലേക്കോടി അലക്സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഇടത്തേ വാരിയെല്ലിന് സമീപം പേശികള്‍ക്ക് സാരമായ ക്ഷതമേല്‍ക്കുകയായിരുന്നു. ഡ്രസിങ് റൂമിലേക്ക് എത്തിയ ശ്രേയസ് അയ്യര്‍ അവിടെ കുഴഞ്ഞ് വീണു.  ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിശദമായ സ്കാന്‍ പരിശോധന നടത്തുകയുമായിരുന്നു.  സ്കാനിങില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി. താരത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ നിലവില്‍ ആശങ്കവേണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. 

ENGLISH SUMMARY:

Shreyas Iyer's health is improving after suffering an internal injury during the ODI match against Australia. He has been moved out of the ICU and is recovering in the hospital.