India s Shreyas Iyer reacts in pain during the third one-day international (ODI) men's cricket match between Australia and India at the Sydney Cricket Ground in Sydney on October 25, 2025. (Photo by Saeed KHAN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിനിടെ ശ്രേയസ് അയ്യര്‍ക്ക് പരുക്കേറ്റെന്ന് റിപ്പോര്‍ട്ട്. അലക്സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടയില്‍ ഇടത്തേ വാരിയെല്ലിന് സമീപം കടുത്ത പേശീവലിവാണ് അനുഭവപ്പെട്ടത്.കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് വേണ്ടിവരികയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ നവംബര്‍ 30ന് ആരംഭിക്കുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര താരത്തിന് നഷ്ടമായേക്കും. റാഞ്ചിയിലാണ് മല്‍സരം നടക്കുക.

India's Shreyas Iyer (L) reacts in pain after falling on the ground while taking a catch to dismiss Australia's Alex Carey during the third one-day international (ODI) men's cricket match between Australia and India at the Sydney Cricket Ground in Sydney on October 25, 2025. (Photo by Saeed KHAN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

സിഡ്നിയില്‍ മല്‍സരത്തിനിടെ പരുക്കേറ്റ താരത്തെ ഉടനടി സ്കാനിങ് അടക്കമുള്ള പരിശോധനകള്‍ക്കായി മാറ്റിയിരുന്നു. മടങ്ങിയെത്തുന്നതിന് പിന്നാലെ താരത്തെ വിശദ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ഹെയര്‍ലൈന്‍ ഫ്രാക്ചര്‍ ആണോ അതോ കാര്യമായി വിശ്രമം വേണ്ടതാണോയെന്ന് പിന്നീടേ അറിയാന്‍ കഴിയൂവെന്നും ബിസിസിഐ വക്താവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ശ്രേയസിന് നഷ്ടമാകുമോ എന്ന് ഇപ്പോള്‍ തീര്‍ത്ത് പറയാന്‍ കഴിയില്ലെന്നും മൂന്നാഴ്ചത്തെ വിശ്രമം മതിയെങ്കില്‍ താരം സുഖം  പ്രാപിക്കാനും ടീമിനൊപ്പം ചേരാനുമുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഡ്നിയില്‍ നടന്ന മല്‍സരത്തിനിടെ ശ്രേയസിന് പരുക്കേറ്റെന്നും ആശുപത്രിയിലേക്ക് വിശദ പരിശോധനകള്‍ക്കായി മാറ്റിയെന്നും ബിസിസിഐ വിശദീകരിച്ചു. മല്‍സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.

മുപ്പതുകാരനായ ശ്രേയസ് അയ്യര്‍ നിലവില്‍ ഏകദിന ടീമില്‍ മാത്രമാണ് ഉള്ളത്. പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് ആറുമാസമായി താരം ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ട്വന്‍റി 20 ടീമിലും ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. ഏകദിനത്തില്‍ 3000 റണ്‍സെന്ന നേട്ടത്തില്‍ നിന്ന് കേവലം 83 റണ്‍സ് മാത്രം അകലെയാണ് താരം. അഡ്​ലെയ്ഡിലെ രണ്ടാം ഏകദിനത്തില്‍ 61 റണ്‍സ് താരം നേടിയിരുന്നു. 

ENGLISH SUMMARY:

Shreyas Iyer injury is the main concern after he sustained an injury during the ODI match against Australia. The extent of the injury is being evaluated, potentially impacting his participation in the upcoming India vs South Africa ODI series.