smriti-pratika-double-century

സൂപ്പര്‍താരം സ്മൃതി മന്ഥനയുടെയും ഓപ്പണര്‍ പ്രതിക റാവലിന്‍റെയും ഉജ്വലസെഞ്ചറികളുടെ മികവില്‍ വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസീലാന്‍ഡിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കിവീസിന്‍റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഒന്നാംവിക്കറ്റില്‍ സ്മൃതിയും പ്രതികയും ചേര്‍ന്ന് ഇരട്ടസെഞ്ചറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 212 റണ്‍സാണ് ഓപ്പണിങ് ജോഡി അടിച്ചുകൂട്ടിയത്. ട്വന്‍റി ട്വന്‍റി ശൈലിയില്‍ ബാറ്റുവീശിയ സ്മൃതി 95 പന്തില്‍ 4 സിക്സറുകളുടെയും 10 ബൗണ്ടറികളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്തു. സൂസി ബെയ്റ്റ്സാണ് ന്യൂസീലാന്‍ഡിന് ബ്രേക്ത്രൂ നല്‍കിയത്. 

century-ind-vs-nz

എന്നാല്‍ സ്മൃതിയുടെ വിക്കറ്റ് ഇന്ത്യന്‍ സ്കോറിങിനെ തെല്ലും ബാധിച്ചില്ല. നേരിട്ട 122ാം പന്തില്‍ പ്രതികയും സെഞ്ചറി തികച്ചു. 13 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ശതകം. പ്രതീക കരിയറിലെ രണ്ടാം സെഞ്ചറി കുറിച്ചപ്പോള്‍ സ്മൃതിയുടേത് പതിനാലാം ഏകദിന സെഞ്ചറിയായിരുന്നു. നവി മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് നേടിയ ന്യൂസീലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഏഴ് ബോളര്‍മാരെ പരീക്ഷിച്ചിട്ടും ഇന്ത്യന്‍ ബാറ്റര്‍മാരെ തളയ്ക്കാന്‍ കിവീസ് നിരയ്ക്കായില്ല. 

India's Pratika Rawal celebrates after scoring a century (100 runs) during the ICC Women's Cricket World Cup 2025 one-day international (ODI) match between India and New Zealand at the DY Patil Stadium in Navi Mumbai on October 23, 2025. (Photo by Punit PARANJPE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

India's Pratika Rawal celebrates after scoring a century (100 runs) during the ICC Women's Cricket World Cup 2025 one-day international (ODI) match between India and New Zealand at the DY Patil Stadium in Navi Mumbai on October 23, 2025. (Photo by Punit PARANJPE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ഏകദിനലോകകപ്പിലെ കഴിഞ്ഞ മൂന്നുമല്‍സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് സാധ്യത നിലനിര്‍ത്താന്‍ കിവീസിനെതിരെ മികച്ച വിജയം അനിവാര്യമാണ്. അ‍ഞ്ചുകളികളില്‍ നിന്ന് 4 പോയന്‍റാണ് ആതിഥേയരുടെ സമ്പാദ്യം. ന്യൂസീലാന്‍ഡ‍ിനും അഞ്ചുകളികളില്‍ നിന്ന് 4 പോയന്‍റുണ്ട്. ജയിച്ചാല്‍ ഇന്ത്യ പോയന്‍റ് പട്ടികയില്‍ നാലാംസ്ഥാനം നിലനിര്‍ത്തും. കിവീസ് ജയിച്ചാല്‍ ഇപ്പോള്‍ അഞ്ചാമതുള്ള അവര്‍ പട്ടികയില്‍ നാലാംസ്ഥാനത്തെത്തും.

ENGLISH SUMMARY:

Smriti Mandhana and Pratika Rawal's centuries propelled India to a strong score against New Zealand in the Women's Cricket World Cup. The opening partnership set the stage for a potentially crucial victory for India.