സച്ചിന്‍ ഫാന്‍സിന് ഒരു സന്തോഷ വാര്‍ത്ത. പുത്തന്‍ സ്പോര്‍ട്സ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചിരിക്കുകയാണ് ഇതിഹാസ താരം. ഓണ്‍ലൈനായി പ്രീബുക്കിങ്ങ് തുടങ്ങിയിട്ടുണ്ട്.
ടെന്‍ എക്സ് യൂ എന്നാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പുത്തന്‍ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡിന്റെ പേര്. ട്രൈഡ് ആന്‍ഡ് ടെസ്റ്റഡ് ബൈ സച്ചിന്‍ തെന്‍ഡുല്‍ക്കറെന്ന കുറിപ്പോടെയാണ് ബ്രാന്‍ഡ് ആരാധകരിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ കാലുകള്‍ക്ക് അനുയോജ്യമായ വൈഡര്‍ ഫിറ്റ്സ് എന്നാണ് ബ്രാന്‍ഡിന്റെ അവകാശവാദം. അയ്യായിരം രൂപമുതലാണ് ഷൂവിന്റെ വില. ഒന്‍പതിനായിരം രൂപമുതല്‍ ക്രിക്കറ്റ് ഷൂ ലഭ്യമാണ്. ടീ ഷര്‍ട്ട്, ഷോര്‍ട്സ്, ടാങ്ക്സ് എന്നിവയുമുണ്ട്. ഓണ്‍ലൈനായി പ്രീ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. ആറുമാസത്തിനകം ആദ്യ ഷോറൂം തുറക്കും. പുത്തന്‍ ബ്രാന്‍ഡിന്റെ ലോഞ്ചിങ്ങ് മുംബൈയില്‍ നടന്നു. ക്രിക്കറ്റ് അക്കാദമികളുമായി സഹകരിച്ച് യുവ അത്്ലീറ്റുകളെ ബ്രാന്‍ഡിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനകം യുകെ, വെസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കും വ്യാപിപിക്കും.