hardik-mahika

വിമാനത്താവളത്തിൽ ഒരുമിച്ചെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹിക ശർമയും. ഇന്ന് പുലര്‍ച്ചെയാണ്  മുംബൈ വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ചെത്തിയത്. ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിനിടെയാണ് ആദ്യമായാണ് പൊതുയിടത്തിൽ ഇവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. കറുത്ത വസ്ത്രം ആണ് ഇരുവരും ധരിച്ചിരുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇരുവരും വരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  ഇതോടെ ഡേറ്റിങ് അഭ്യൂഹങ്ങൾ സത്യമാണെന്ന നിഗമനത്തിലാണ് ആരാധകര്‍.

ഹാർദിക്കിന്റെ ജഴ്സി നമ്പറായ 33 എന്നത് മഹികയുടെ ഒരു ഫോട്ടോയിൽ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില ഫോട്ടോകളിൽ പലതും ഒരേ സ്ഥലങ്ങളിൽ നിന്നുള്ളതാണെന്ന് പിന്നാലെ ആരാധകർ കണ്ടെത്തി.

പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ വിവേക് ഒബ്റോയിക്കൊപ്പം മഹിക അഭിനയിച്ചിട്ടുണ്ട്. നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക് പാണ്ഡ്യയും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം.

ENGLISH SUMMARY:

Hardik Pandya is in the spotlight after being spotted with actress Mahika Sharma at the Mumbai airport. The pair's appearance together has fueled dating rumors, especially after fans noticed matching details in their social media posts.