ഇന്ത്യ-പാക്ക് മല്‍സരത്തില്‍ താരങ്ങളെ വലച്ച് പ്രാണികള്‍. മല്‍സരത്തിനിടെ താരങ്ങള്‍ക്ക് പിന്നാലെ പ്രാണികള്‍ കൂട്ടമായി എത്തിയതോടെ മല്‍സരം 15 മിനിറ്റ് നിര്‍ത്തിവയ്ക്കേണ്ടി വന്നു.
ഇന്ത്യ-പാക്ക് മല്‍സരം ശ്രിലങ്കയിലെ കൊളംബോയില്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഗ്രൗണ്ടിലെ താരങ്ങള്‍ക്കൊപ്പം കൂടിയതാണ് ഈ കൂട്ടര്‍. പ്രാണികള്‍. ആദ്യം ചെറിയ കൂട്ടമായി ഉണ്ടായിരുന്നത്, സൂര്യന്‍ മാഞ്ഞതോടെ വന്‍ കൂട്ടമായി. ഫീള്‍ഡിങ്ങില്‍ ഉണ്ടായിരുന്ന പാക്ക് താരങ്ങളെ ചെറുതായൊന്നുമല്ല ഇക്കൂട്ടര്‍ വലച്ചത്.
കണ്ണിലും വായിലുമെല്ലാം പ്രാണി പാഞ്ഞ് കേറുന്ന അവസ്ഥ. ഒടുവില്‍ 34-ാം ഓവറില്‍ മല്‍സരം നിര്‍ത്തിവച്ചു. പ്രാണിയെ പുകച്ച് പുറത്താക്കാന്‍ ശ്രമം. 15 മിനിറ്റോളം ഡ്രിങ്സ് ബ്രേക്കുമെടുത്ത് ഗ്രൗണ്ടില്‍ തിരിച്ചെത്തുമ്പോള്‍ പ്രാണിയുടെ പൂട പോലും ഉണ്ടാവില്ലെന്ന് കരുതിയെങ്കിലും, നിരാശയായിരുന്നു ഫലം. കുറേ പുക പോയത് മിച്ചം. ഇംപാക്ട് പ്ലേയര്‍ പട്ടം പ്രാണി സെര്‍ന് കൊടുക്കണമെന്നാണ് ചില ട്വീപുകള്‍ പറഞ്ഞ് കണ്ടത്.