വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കു 59 റണ്‍സിന്റെ ജയം. ഇന്ത്യ 269/8, ശ്രീലങ്ക 211. മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണെടുത്തത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയുടെ വിജയലക്ഷ്യം 271 റൺസായി പുനർനിർണയിക്കുകയായിരുന്നു. ഇന്ത്യക്കായി അമൻജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവർ തിളങ്ങി.
ഹർലീൻ ഡിയോൾ 48 റൺസെടുത്തു പുറത്തായി. പ്രതിക റാവൽ (37), സ്നേഹ റാണ (പുറത്താകാതെ 28), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സൂപ്പർ താരം സ്മൃതി മന്ഥന 8 റൺസെടുത്ത് പുറത്തായി. ലങ്കക്കു വേണ്ടി ഇനോക രണവീര നാലു വിക്കറ്റും ഉദേശിക പ്രബോധനി രണ്ടുവിക്കറ്റും വീഴ്ത്തി.