surya-returns

TOPICS COVERED

ഏഷ്യാ കപ്പ് കിരീടത്തിനായി ഇന്ത്യന്‍ ടീം ഒരുമണിക്കൂറോളം കാത്തുനിന്നെന്ന് സൂര്യകുമാര്‍ യാദവ്. അതേസമയം  കിരീടം ഇതുവരെ മുഹസിന്‍ നഖ്വി വിട്ടുനല്‍കിയിട്ടില്ല. ദുബായ് സ്പോര്‍ട്സ് സിറ്റിയിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍   ആസ്ഥാനത്ത് കിരീടമെത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് കൈമാറാനാകൂ. വിവാദങ്ങള്‍ക്കിടെ ACC വാര്‍ഷിക യോഗം ഇന്ന് നടന്നേക്കും. 

മുംൈബയില്‍ മടങ്ങിയെത്തിയ ശേഷം നല്‍കിയ അഭിമുഖത്തിലാണ് അവര്‍ കിരീടവുമായി അവര്‍ കടന്നുകളഞ്ഞെന്ന്  സൂര്യകുമാര്‍ യാദവ് പറഞ്ഞത്. ബിസിസിഐയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദേശപ്രകാരമല്ല മറിച്ച് മുഹ്സിന്‍  നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങേണ്ട എന്നത് ടീമംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരമാനമാണെന്നും സൂര്യകുമാര്‍.  പുരസ്ക്കാരച്ചടങ്ങ് പൂര്‍ത്തിയായശേഷവും കിരീടം കൈമാറാത്തോടെയാണ് സാങ്കല്‍പ്പിക കിരീടവുമായി ആഘോഷിച്ചതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേസമയം ദുബായില്‍ നിശ്ചയിച്ചപ്രകാരം  ACC യോഗം നടന്നാല്‍ വിവാദങ്ങള്‍ ചര്‍ച്ചയാകും. നാട്ടില്‍ മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ തുടങ്ങിയവര്‍ക്ക് വന്‍ സ്വീകരണം ലഭിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര വ്യാഴാഴ്ച തുടങ്ങുമെന്നതിനാല്‍ ടെസ്റ്റ് ടീമംഗങ്ങള്‍ അഹമ്മദാബാദിലേക്കാണ് എത്തിയത്

ENGLISH SUMMARY:

Asia Cup victory sparked discussions around the trophy handover. The Indian team waited for the trophy after winning, but it was not immediately handed over, leading to a mock celebration.