**EDS: THIRD PARTY IMAGE** In this image released on Sept. 28, 2025, India's Rinku Singh and Tilak Varma during the Asia Cup 2025 final match between India and Pakistan, in Dubai, UAE. (Creimas/Asian Cricket Council via PTI Photo)(PTI09_29_2025_000006A)

ടീം ഇന്ത്യയിലെ  പ്രവചന സിങ്കത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഏഷ്യാകപ്പ് ഫൈനലില്‍ വിജയ റണ്‍, അത് തന്‍റേതായിരിക്കുമെന്നാണ് റിങ്കു സിങ് സെപ്റ്റംബര്‍ ആറിന് കുറിച്ചത്. റിങ്കു എഴുതിക്കൊടുത്ത കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനാണ് എല്ലാവരെയും ഞെട്ടിച്ചത്.

ഏഷ്യാകപ്പില്‍ അതുവരെ ഒരു കളിയില്‍ പോലും ഇറങ്ങാനാവാതെ ബെ‍ഞ്ചിലിരുന്ന റിങ്കുവിന് ഫൈനലിലാണ് അവസരം ലഭിച്ചത്. അതും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റ് പുറത്തിരുന്നതോടെ. പ്രവചനമൊക്കെ അമ്പേ പാളുമെന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റി. അവസാന പന്തുവരെ ആവേശം നിറഞ്ഞ കളിയില്‍ നേരിട്ട ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റിങ്കു വാക്കുപാലിച്ചു. ഫീല്‍ഡിങിലും താരം തിളങ്ങി. 

ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തില്‍ ഹാംസ്ട്രിങ്സിന് പരുക്കേറ്റതോടെയാണ് ഹാര്‍ദിക് പാണ്ഡ്യ ഫൈനലില്‍ പുറത്തിരുന്നത്. അര്‍ഷ്ദീപ് ഹാര്‍ദികിന് പകരം പ്ലെയിങ് ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചവരെയെല്ലാം അമ്പരപ്പിച്ചാണ് റിങ്കു സിങ് എത്തിയത്. ടോസ് നേടി പാക്കിസ്ഥാനെ ബാറ്റിങിനയച്ച ഇന്ത്യയ്ക്കായി ശിവം ദുംബെയാണ്, ഹാര്‍ദികിന്‍റെ അഭാവത്തില്‍ പന്തെറിയാന്‍ എത്തിയത്.

314 റണ്‍സ് അടിച്ചു കൂട്ടിയ അഭിഷേക് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ്. 17 വിക്കറ്റുകളുമായി കുല്‍ദീപ് യാദവ് മോസ്റ്റ് വാല്യുബിള്‍ പ്ലെയറായി. റണ്‍വേട്ടക്കാരില്‍ അഭിഷേകിന് പിന്നില്‍ ശ്രീലങ്കയുടെ പാത്തും നിസങ്ക (261), പാക്കിസ്ഥാന്‍റെ സാഹിബ്സദാ (217), തിലക് വര്‍മ (213) പാക് താരം ഫഖര്‍ സമാന്‍ (181) എന്നിവരാണുള്ളത്.  10 വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദിയും ഒന്‍പത് വീതം വിക്കറ്റുമായി യുഎഇ താരം ജുനൈദ് സിദ്ദിഖും ബംഗ്ലദേശിന്‍റെ മുസ്തഫിസുര്‍ റഹ്മാനും പാക്കിസ്‍ഥാന്‍റെ റൗഫും കുല്‍ദീപിന് പിന്നിലുണ്ട്.

ENGLISH SUMMARY:

Rinku Singh's Asia Cup prediction came true in the final. He predicted his own winning runs, adding excitement to the game.

Google Trending topic: rinku singh