Pakistan's captain Salman Agha (R) receives the runner up cheque from Asian Cricket Council (ACC) and Pakistan Cricket Board (PCB) chairman Mohsin Naqvi during the presentation ceremony at the end of the Asia Cup 2025 Twenty20 international cricket final match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Sajjad HUSSAIN / AFP)

ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ റണ്ണേഴ്സ് അപ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധി അമിനുള്‍ ഇസ്​ലാമില്‍ നിന്ന് ചെക്ക് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ആഗയുടെ പരാക്രമം. ഇതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ കൂക്കി വിളിക്കുകയും ചെയ്തു.

പരാജയം കഠിനമാണെന്നായിരുന്നു തോല്‍വിക്ക് പിന്നാലെ ആഗയുടെ പ്രതികരണം. 'കയ്പ് നിറഞ്ഞതാണ്  ഈ തോല്‍വി. ബാറ്റിങില്‍ ഞങ്ങള്‍ അത്ര മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ഏറ്റവും നന്നായി പന്തെറിഞ്ഞു. സാധ്യമാകുന്ന ഏറ്റവും നല്ല രീതിയില്‍ അര്‍പ്പണ മനോഭാവത്തോടെ കളിച്ചു. പക്ഷേ നന്നായി അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ കഥ മാറിയേനെ. സ്ട്രൈക്ക് കൈമാറുന്നതിലടക്കം വീഴ്ച സംഭവിച്ചു. ഒരു സമയത്ത് വിക്കറ്റുകള്‍ തുരുതുരെ വീണു. പ്രതീക്ഷിച്ച റണ്‍സ് സ്കോര്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയതും അതുകൊണ്ടാണ്'- ആഗ പരാജയ കാരണം വിശദീകരിച്ചു. 

'ബാറ്റിങിലെ പാളിച്ച അടിയന്തരമായി പാക്കിസ്ഥാന്‍ തിരുത്താനുണ്ട്. ഇന്ത്യ ഏറ്റവും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ആറോവറില്‍ 63 റണ്‍സ് ഒരുഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നു. അപ്പോള്‍ കളി ഞങ്ങളുടെ പിടിയിലായെന്ന് ഞാന്‍ കരുതി. അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ബോളര്‍മാര്‍ക്കാണ്. എനിക്കവരെയോര്‍ത്ത് അഭിമാനമുണ്ട്'. പിഴവുകള്‍ മെച്ചപ്പെടുത്തി കൂടുതല്‍ കരുത്തരായി പാക്കിസ്ഥാന്‍ തിരിച്ചുവരുമെന്നും ആഗ പറഞ്ഞു.

കിരീടപ്പോരില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റും രണ്ട് പന്തും ബാക്കി നില്‍ക്കെ ഇന്ത്യ  മറികടന്നു. സ​ഞ്ജുവിനെയും (24) ശിവം ദുബെ(33)യെയും കൂട്ടുപിടിച്ച് തിലക് വര്‍മ പാക് മോഹങ്ങള്‍ തല്ലിക്കെടുത്തി. ഈ ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാംതവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെടുന്നത്. അതിന്‍റെ എല്ലാ നിരാശയും ആഗയുടെ മുഖത്തും ചെയ്തിയിലും പ്രകടമായിരുന്നു. 

ENGLISH SUMMARY:

Asia Cup final saw India defeat Pakistan. Following the loss, Pakistani captain Salman Ali Agha threw away the runners-up check, expressing disappointment over the team's batting performance and missed opportunities.