India's captain Suryakumar Yadav (R) and bowler Axar Patel celebrate after the dismissal of Pakistan's captain Salman Agha during the Asia Cup 2025 Twenty20 international cricket match between India and Pakistan at the Dubai International Stadium in Dubai on September 14, 2025. (Photo by SAJJAD HUSSAIN / AFP)
ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നാളെ പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്‍റെ പരുക്ക്. സ്റ്റാര്‍ സ്പിന്നറായ അക്സര്‍ പട്ടേല്‍ പരുക്കിന്‍റെ പിടിയിലാണെന്നും കളിച്ചേക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ അബുദാബിയില്‍ ഒമാനെതിരെ നടന്ന മല്‍സരത്തില്‍ ഫീല്‍ഡിങിനിടെയാണ് താരത്തിന് പരുക്കേറ്റത്. 15–ാം ഓവറിലെ ആദ്യ പന്തില്‍ ക്യാച്ചിന് ശ്രമിക്കുന്നതിനിടെ ചാട്ടം പിഴച്ച് തല ടര്‍ഫില്‍ ഇടിക്കുകയായിരുന്നു.
India's Axar Patel drops the catch of Oman's Hammad Mirza during the Asia Cup cricket match between India and Oman at Zayed Cricket Stadium in Abu Dhabi, United Arab Emirates, Friday, Sept. 19, 2025. (AP Photo/Altaf Qadri)
ഫീല്‍ഡിങ് കോച്ചായ ടി. ദീലീപ് ഓടിയെത്തി പരിശോധിച്ച ശേഷം അക്സറിന് കുഴപ്പമൊന്നും ഇല്ലെന്നാണ് പ്രതികരിച്ചത്. എങ്കിലും പാക്കിസ്ഥആനെതിരായ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ താരത്തിന്‍റെ ഫിറ്റ്നസ് വലിയ ആശങ്ക ഉയര്‍ത്തുകയാണെന്ന് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചില്ലെങ്കില്‍ ഇന്ത്യ കുല്‍ദീപും വരുണ്‍ ചക്രവര്‍ത്തിയുമെന്നീ സ്പിന്നര്‍മാരുമായാകും ഇറങ്ങുക. പേസറെയും ഉള്‍പ്പെടുത്തും. ഒമാനെതിരെ 13 പന്തില്‍ നിന്നും 26 റണ്‍സാണ് അക്സര്‍ ഒമാനെതിരെ നേടിയത്. അതുകൊണ്ട് തന്നെ അക്സര്‍ പുറത്തിരിക്കുന്നത് ടീമിന്‍റെ കോമ്പിനേഷനെയും സന്തുലിതാവസ്ഥയെയും ബാധിച്ചേക്കാം. ഇന്നലെ നടന്ന മല്‍സരത്തില്‍ ആരെ ഒരോവര്‍ മാത്രമാണ് അക്സര്‍ പന്തെറിഞ്ഞത്.
ഹസ്തദാന വിവാദത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയുടെ മനസില്‍ ഇല്ല. ഏഴു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത്.