Two Indian cricket fans, with their bodies painted in the colors of Indian and Pakistan flags, pose for the media with a cutout image of the Asia Cup trophy in Ahmedabad, India on the eve of the Asia Cup match between the two countries, Saturday, Sept. 13, 2025. (AP Photo/Ajit Solanki)
ഏഷ്യകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും. സൂപ്പര്‍ ഫോര്‍ റൗണ്ടിലാകും പോരാട്ടം. ഒമാനെതിരെ ഇന്ത്യയ്ക്ക് ഇന്ന് ഒരു ഗ്രൂപ്പ് മല്‍സരം കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പാക്കിസ്ഥാനെതിരെ നേടിയ ഉജ്വല ജയമാണ് നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യയെ തുണച്ചത്. അതുകൊണ്ടു തന്നെ ഇന്ന് ഒമാനോട് തോറ്റാല്‍ പോലും പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്ക്ക് ഭയക്കാനില്ല.
ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒമാനും ആതിഥേയരായ യുഎഇയും അഫ്ഗാനിസ്ഥാനും ഹോങ്കോങും ഏഷ്യ കപ്പില്‍ നിന്നും പുറത്താകും. എല്ലാ മല്‍സരങ്ങളും ജയിച്ച് ശ്രീലങ്കയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ബംഗ്ലദേശും സൂപ്പര്‍ ഫോറില്‍ കടന്നിട്ടുണ്ട്. ശനിയാഴ്ച ശ്രീലങ്ക–ബംഗ്ലദേശ് പോരോടെയാകും സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാകുക.
ഷെഡ്യൂള്‍ ഇങ്ങനെ:
ഗ്രൂപ്പ് എയില്‍ നാല് പോയിന്‍റുകള്‍ വീതമാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമുള്ളത്. പക്ഷേ നെറ്റ് റണ്‍ റേറ്റ് ഇന്ത്യയ്ക്ക് +10.483 ഉം പാക്കിസ്ഥാന്‍റേത് +1.790 വും ആണ്. ഗ്രൂപ്പ് ബിയിലാവട്ടെ മൂന്ന് ഗ്രൂപ്പ് മല്‍സരവും ജയിച്ച് ആറു പോയിന്‍റുമായി ശ്രീലങ്കയാണ് ഒന്നാമത്. +1.278 ആണ് നെറ്റ് റണ്‍ റേറ്റ്. മൂന്നില്‍ രണ്ട് ജയം നേടിയ ബംഗ്ലദേശിന് നാല് പോയിന്‍റുകളാണ് ഉള്ളത്.