പത്താം വിക്കറ്റ് കൂട്ടുകെട്ടും ഷറഫുദ്ദീന്റെ നാലുവിക്കറ്റ് പ്രകടനവുമാണ് കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെതിരെ കൊല്ലം സെയിലേഴ്സിന് ത്രില്ലര്‍ വിജയം സമ്മാനിച്ചത്. പതിനൊന്നാമനായി ഇറങ്ങിയ ബിജു നാരായണന്‍ രണ്ടുപന്തില്‍ മല്‍സരം കൊല്ലത്തിന് അനുകൂലമാക്കി. ഷറഫുദ്ദീനാണ് മല്‍സരത്തിലെ താരം.
അവസാന ഓവറില്‍ കൊല്ലം സെയിലേഴ്സിന് ഒരുവിക്കറ്റ് മാത്രം ശേഷിക്കെ, ജയിക്കാന്‍ 14 റണ്‍സ്. നാലാം പന്തിലും അഞ്ചാം പന്തിലും സിക്സര്‍ പറത്തി കൊല്ലം ബാറ്റിങ്ങ് നിരയിലെ പതിനൊന്നാമന്‍. ഏഴുപന്തില്‍ 15 റണ്‍സ് നേടിയ ബിജു നാരായണന്, ടെന്നിസ് ബോളില്‍ നടത്തിയ പരിശീലനമാണ് വെടിക്കെട്ട് ബാറ്റിങ്ങിന് കരുത്തായത്.
നാലുവിക്കറ്റ് വീഴ്ത്തിയ ഷറഫുദീനാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്.അഞ്ചാം ഓവര്‍ പന്തെറിയാനെത്തിയ ഷറഫുദ്ദീന്‍ ആദ്യപന്തില്‍ തന്നെ കാലിക്കറ്റ് ഓപ്പണറെ മടക്കി. 16 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീന്റെ മികവില്‍ കാലിക്കറ്റ് 138 റണ്‍സില്‍ ഒതുങ്ങി.