കേരള ക്രിക്കറ്റ് ലീഗിൽ റാന്നിക്കാരുടേയും പ്രവാസിമലയാളികളുടെയും പ്രതിനിധിയാണ് കൊല്ലം സെയിലേഴ്സിന്റെ 20 വയസുകാരന്‍ ഓൾ റൗണ്ടർ ഏതൻ ആപ്പിൾ ടോം. ദുബായില്‍ നിന്ന് ക്രിക്കറ്റിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച ഏതന്‍, കേരളത്തിന്റെ രഞ്ജി ടീമില്‍ ഇടംപിടിച്ചത് 17ാം വയസിലാണ് .
വോളിബോൾ താരമായിരുന്ന ആപ്പിൾ ടോം ഫിലിപ്പിന്റെ മകൻ ഏതന് സ്മാഷുകളേക്കാൾ പ്രിയം തോന്നിയത് കവർ ഡ്രൈവിനോട്. അഞ്ചാം വയസില്‍ ക്രിക്കറ്റ് ബാറ്റെടുത്ത ഏതന്‍ വൈകാതെ കേരളത്തിന്റെ മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂരിന് കീഴില്‍ ദുബായില്‍ പരിശീലനം തുടങ്ങി
മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായി ആപ്പിള്‍ ടോം ദുബായിലേ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരത്തെ ക്രിക്കറ്റ് അക്കാദമിയുടെ മുകളിലൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഏദനും കുടുംബവും താമസമാക്കി. അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രാഥമിക സംഘത്തിൽ ഏതനും അംഗമായിരുന്നു. എന്നാൽ പരുക്ക് വില്ലനായി.
140 കിലോമീറ്റര്‍ വേഗതയിൽ പന്തെറിയാനും അറിയാം തകർത്തടിക്കാനും അറിയാം കൊല്ലം സെയിലേസിന്റെ ഈ പത്തനംതിട്ടക്കാരൻ ഓൾ റൗണ്ടർക്ക്. പരിചയപ്പെടുന്ന എല്ലാവര്‍ക്കും അറിയേണ്ട പേരിന് പിന്നിലെ കൗതുകത്തിന്റെ കഥ കൂടി ഏതന്‍ പറയും