ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് പിടിഐ റിപ്പോര്‍ട്ട്. മൂന്ന് മുന്‍നിര താരങ്ങളെ ഒഴിവാക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഉറപ്പായും ടീമിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Lucknow: SRH's Abhishek Sharma celebrates his fifty runs during the Indian Premier League (IPL) 2025 cricket match between Lucknow Super Giants and Sunrisers Hyderabad, in Lucknow, Monday, May 19, 2025. (PTI Photo/Atul Yadav) (PTI05_19_2025_000457A) *** Local Caption ***
ഏറ്റവും പുതിയ ഐസിസി ട്വന്‍റി20 റാങ്കിങില്‍ അഭിഷേക് ശര്‍മ ഒന്നാം നമ്പര്‍ താരമാണ്. സഞ്ജുവാകട്ടെ കഴിഞ്ഞ സീസണില്‍ ബാറ്ററായും കീപ്പറായും തിളങ്ങി. ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഫോമില്‍ ടെസ്റ്റ് ടീമിനെ നയിച്ച ശുഭ്മന്‍ ഗില്ലിനെയും തഴയാന്‍ കഴിയില്ല. ഐപിഎല്ലിലും ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്'. ടോപ് ഓര്‍ഡറില്‍ മികച്ച ഫോമിലുള്ള ഒരുപിടി താരങ്ങളുണ്ടെന്നതാണ് സെലക്ടര്‍മാരുടെ പ്രധാന തലവേദനയെന്ന് ബിസിസിഐ ഉന്നതന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. മുന്‍നിര താരങ്ങളുടെ ആധിക്യമുള്ളതിനാല്‍ യശസ്വിയും സായ് സുദര്‍ശനും കെ.എല്‍.രാഹുലും പുറത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് സൂചന. ഏകദിനത്തില്‍ മികച്ച പ്രകടനമാണെങ്കിലും മധ്യനിരയില്‍ ഫോമിലെത്താന്‍ കഴിയാത്തതാണ് രാഹുലിന് വെല്ലുവിളിയാകുന്നത്.
വിക്കറ്റ് കീപ്പറായി സഞ്ജുവിന് തന്നെയാകും പ്രഥമ പരിഗണന. രണ്ടാം കീപ്പറായി ജിതേഷ് ശര്‍മയോ ധ്രുവ് ജുറേലോ വന്നേക്കാം. ജുറേല്‍ കഴിഞ്ഞ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടായിരുന്നു. ഐപിഎലില്‍ ആര്‍സിബിക്കായി നടത്തിയ പ്രകടനമാണ് ജിതേഷിന് സാധ്യതയേറ്റുന്നത്. ഫിനിഷറുടെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യുമെന്നതും ജിതേഷിന് ഗുണമാകും.
Delhi Capitals bowler Axar Patel bowls during the 2019 Indian Premier League (IPL) Twenty20 cricket match between Delhi Capitals and Rajasthan Royals at the Sawai Mansingh Stadium in Jaipur on April 22, 2019. (Photo by Sajjad HUSSAIN / AFP) / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE-----
ഓള്‍റൗണ്ടറായി ഹാര്‍ദികിന് തന്നെയാണ് മുന്‍ഗണന. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ നിതീഷ് റെഡ്ഡി ടീമിലുണ്ടാവില്ല. ശിവം ദുബെ മടങ്ങിയെത്തിയേക്കാം. സ്പിന്‍ ബോളിങിന് മൂര്‍ച്ചയേറ്റാന്‍ അക്സര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടായേക്കും. സീം ബോളിങില്‍ ബുംറയും അര്‍ഷ്ദീപും മൂന്നാമനായി പ്രസിദ്ധ് കൃഷ്ണയോ ഹര്‍ഷിത് റാണയോ വന്നേക്കും.
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം സാധ്യതാപട്ടിക: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ/പ്രസിദ്ധ് കൃഷ്ണ, ജിതേഷ് ശര്‍മ/ ധ്രുവ് ജുറേല്‍.