മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ആറാംതമ്പുരാന്‍റെ നടനും സംവിധായകനും നിര്‍മാതാവും ഒത്തൊരുമിച്ച് കേരള ക്രിക്കറ്റ് ലീഗിന്‍റെ പ്രചാരണ ചിത്രം. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്.കുമാര്‍ പ്രകാശനം ചെയ്ത പരസ്യചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യചിത്രം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ഇൻസ്റ്റഗ്രാമിൽ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് .
ഒരു സാധാരണ പരസ്യം എന്നതിലുപരി ഒരു കൊച്ചു സിനിമയുടെ ആവേശവും ആകാംക്ഷയും പകരുന്നുണ്ട് ചിത്രം. ഗോപ്സ് ബെഞ്ച്മാർക്കാണ് ഈ പരസ്യചിത്രത്തിന്റെ സംവിധായകൻ.
കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണ്‍ പ്രചാരണ ചിത്രത്തില്‍ മോഹന്‍ലാല്‍ നടനായും ഷാജി കൈലാസ് സംവിധായകനായും സുരേഷ് കുമാര്‍ നിര്‍മാതായും വേഷമിടുന്നു. ആറാം തമ്പുരാനിലേതുപോലെ
ഓലമടല്‍ വെട്ടി ബാറ്റാക്കി ക്രിക്കറ്റ് കളിച്ചിരുന്ന കാലം ഓര്‍ത്തെടുത്ത് ജി. സുരേഷ് കുമാര്‍. പ്രോഡ്യൂസര്‍മാരുടെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരം മൊബൈല്‍ ഫോണില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സുരേഷ് കുമാര്‍. നന്ദു അഭിനയിക്കുന്ന മറ്റൊരു ചിത്രം കൂടിയുണ്ട് പരസ്യചിത്രീകരണത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചടങ്ങില്‍ ആദരിച്ചു