mohanlal

മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്‍റെ ഔദ്യോഗിക പരസ്യചിത്രം ഇന്ന് പ്രകാശിപ്പിക്കും. സംവിധായകന്‍ ഷാജി കൈലാസും നിര്‍മ്മാതാവ് സുരേഷ് കുമാറും ഈ പരസ്യചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പരസ്യസംവിധായകൻ ഗോപ്സ് ബെഞ്ച്മാർക് ഒരുക്കുന്ന ചിത്രത്തില്‍ അറ്റ് ഇറ്റ്സ് ബെസ്റ്റ് എന്ന ആശയമാണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത്  ഇന്ന്  രാത്രി ഏഴിന് ചിത്രം പുറത്തിറക്കും.  ചിത്രീകരണ ദൃശ്യങ്ങള്‍ക്ക് തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ENGLISH SUMMARY:

Kerala Cricket League advertisement featuring Mohanlal to be released today. Directed by Shaji Kailas and produced by Suresh Kumar, the advertisement is creating buzz with its behind-the-scenes visuals.