mohanlal-bhagyalakshmi

TOPICS COVERED

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ദിലീപ് ചിത്രം ‘ഭഭബ’യുടെ പോസ്റ്റര്‍ പങ്കിട്ടതിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. ദിലീപ് നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു നിമിഷം പോലും മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്തെന്ന് ചിന്തിച്ചില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി

‘വിധി വന്ന അന്നുതന്നെയല്ലേ നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ശ്രീ മോഹൻലാൽ ആ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഒരു നിമിഷം ചിന്തിക്കണം. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ എന്നാണ്. അവന് വേണ്ടിയും അവൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടു. ഇതെല്ലാം അയാൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്സ് ആണ്. അതാണ് നമ്മൾ കണ്ടത്’,  ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായതോടെ ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നാളെ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിലാണു മാറ്റം വന്നത്.

ENGLISH SUMMARY:

Dileep Mohanlal controversy arises after Mohanlal shared the poster of the movie in which Dileep is the lead actor after the actress assault case verdict, drawing criticism from Bhagyalakshmi. Bhagyalakshmi questioned Mohanlal's lack of consideration for the timing of the poster release.