ബര്‍മിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്യാപ്്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ചറി. 311 പന്തിലാണ് ഗില്‍ 200 തികച്ചത്. 500 കടന്ന് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയാണ്.
രണ്ട് സിക്സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി. 334 പന്തിൽ 230 റൺസെടുത്തു ഗില്ലും 74 പന്തിൽ 24 റൺസുമായി വാഷിങ്ടൻ സുന്ദറുമാണു ക്രീസിൽ. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഡബിൾ സെഞ്ചറി നേടുന്ന ആദ്യ ഏഷ്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയാണു ഗിൽ.