ബര്‍മിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സെഞ്ചുറി. 199 പന്തില്‍ നിന്നാണ് സെഞ്ചുറി നേട്ടം. നായകനായ ശേഷമുള്ള ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ്. ആദ്യദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ്. യശസ്വി ജയ്സ്വാള്‍ 87 റണ്‍സും കരുണ്‍ നായര്‍ 31 റണ്‍സുമെടുത്ത് പുറത്തായി. 25 റണ്‍സെടുത്ത ഋഷഭ് പന്തിനെ ഷോയിബ് ബാഷിര്‍ പുറത്താക്കി. ജസ്പ്രീത് ബുമ്രയില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയിരിക്കുന്നത്. സായി സുദര്‍ശനും ഷാര്‍ദുല്‍ ഠാക്കുറും ടീമിലില്ല. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, അകാശ് ദീപ് എന്നിവരാണ്