Image: PTI (Left), AFP (right)

Image: PTI (Left), AFP (right)

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്ലോ അതോ ജസ്പ്രീത് ബുമ്രയോ? തലമുറ മാറ്റത്തിന് ബിസിസിഐ തയാറായാല്‍ ശുഭ്മന്‍ ഗില്‍ തന്നെ ക്യാപ്റ്റനാകുമെന്നും അതേസമയം, പരിചയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയാല്‍ ബുമ്ര ക്യാപ്റ്റനാകുമെന്നുമാണ് കരുതുന്നത്. അതേസമയം, സര്‍പ്രൈസ് ക്യാപ്റ്റനായി കെ.എല്‍.രാഹുല്‍ എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

FILE- In this Dec. 18, 2016 file photo, India's Lokesh Rahul leaves the ground after being dismissed by England's Adil Rashid during the third day of their fifth cricket test match in Chennai, India. Rahul and teammate Hardik Pandya were suspended Friday, Jan. 11, 2019, by the Board of Control for Cricket in India (BCCI) pending investigations following their comments about women on a television show. (AP Photo/Tsering Topgyal, File)

25കാരനായ ഗില്ലിനാണ് നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം.  ടീമിനെ നയിക്കാന്‍ ഗില്‍ പ്രാപ്തനാണെന്ന  അഭിപ്രായമാണ് സെലക്ടര്‍മാരും കോച്ചിങ് സ്റ്റാഫുമുള്‍പ്പടെ പ്രകടിപ്പിക്കുന്നത്. വിദേശപിച്ചുകളില്‍ ഗില്ലിന്‍റെ ബാറ്റിങ് ഏറെ മെച്ചപ്പെടാനുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗില്‍ തലപ്പത്തെത്തുന്നത് ഗുണം ചെയ്യുമെന്നാണ് പൊതുവിലെ വിലയിരുത്തല്‍.

gill

ബുമ്രയാകട്ടെ ടീമിനെ ഏത് സാഹചര്യത്തിലും നയിക്കാന്‍ കരുത്തനാണെന്ന് പലകുറി തെളിയിച്ചിട്ടുള്ള താരമാണ്. ടീം അംഗങ്ങളുമായുള്ള മാനസിക അടുപ്പവും അവര്‍ നല്‍കുന്ന ബഹുമാനവും ബുമ്രയ്ക്ക് തുണയാണ്. 2022 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിലാണ് ബുമ്ര ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനാകുന്നത്. പിന്നീട് ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഒന്നാമത്തെയും അവസാനത്തെയും ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. പരമ്പരയിലെ ഇന്ത്യയുടെ ഒരേയൊരു ജയവും ബുമ്രയുടെ നേതൃത്വത്തിലായിരുന്നു. പെര്‍ത്തില്‍ 265 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ബുമ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്. 

India's Jasprit Bumrah reacts after the catch of Australia's captain Tim Paine was dropped on the fourth day of the third cricket Test match between Australia and India at the Sydney Cricket Ground (SCG) in Sydney on January 10, 2021. (Photo by DAVID GRAY / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

എന്നാല്‍ പരുക്കാണ് ബുമ്രയ്ക്ക് ക്യാപ്റ്റന്‍ പദവിയിലേക്കും വില്ലന്‍. നിലവില്‍ താരം ഫിറ്റാണെങ്കിലും കടുത്ത സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും അഞ്ചു ടെസ്റ്റുകളും ബുമ്രയ്ക്ക് കളിക്കാനാകുമോ എന്നതിലും മാനെജ്മെന്‍റിന് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ മുഴുവന്‍ സമയം ക്യാപ്റ്റനായി നിലനിര്‍ത്താന്‍ സാധിക്കുന്ന താരത്തെ മതിയെന്ന നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുമ്രയ്ക്ക് ചാംപ്യന്‍സ് ട്രോഫി നഷ്ടമായിരുന്നു. ഐപിഎലിലാണ് താരം മടങ്ങിയെത്തിയത്. അതേസമയം, ഇംഗ്ലണ്ടില്‍ ബുമ്രയെ ക്യാപ്റ്റനാക്കണമെന്നും ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും ബുമ്ര കളിക്കാത്തപ്പോള്‍ ഗില്‍ നയിക്കട്ടെ എന്നും മുതിര്‍ന്ന താരങ്ങളടക്കം നിര്‍ദേശം വച്ചിരുന്നു. 

കോലിക്ക്  പകരക്കാരന്‍ ആര്? 

Chennai: Gujarat Titans player Sai Sudharsan during a practice session for the first qualifier cricket match of IPL against Chennai Super Kings, at MAC stadium in Chennai, Monday, May 22, 2023. (PTI Photo/R Senthilkumar) (PTI05_22_2023_000303A)

വിരാട് കോലി വിരമിച്ചതോടെ നാലാമനായി ആരിറങ്ങും എന്ന ചോദ്യം അവശേഷിക്കുകയാണ്. 2013 ല്‍ സച്ചിനില്‍ നിന്നുമായിരുന്നു വിരാടിലേക്ക് നാലാം സ്ഥാനമെത്തിയത്. കെ.എല്‍.രാഹുലോ, ശുഭ്മന്‍ ഗില്ലോ ആകും ആ ഒഴിവിലേക്ക് എത്തുകയെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ രാഹുലായിരുന്നു നാലാമനായി ഇറങ്ങിയത്. ഹൈദരാബാദില്‍ നടന്ന കളിയില്‍ 86 ഉം 22 ഉം റണ്‍സാണ് രാഹുല്‍ സ്കോര്‍ ചെയ്തത്. പരുക്കേറ്റതിനെ തുടര്‍ന്ന് പിന്നീട് കളിച്ചതുമില്ല. അതേസമയം ഗില്ലാവട്ടെ ഇതുവരെ നാലാമനായി ഇറങ്ങിയിട്ടില്ല. ഇന്ത്യ എയ്ക്കായി കളിച്ചപ്പോള്‍ മൂന്ന് ഇന്നിങ്സുകളിലായി 287 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 204 റണ്‍സും ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ രാഹുല്‍ ഓപണറാവുകയും ഗില്‍ മൂന്നാം സ്ഥാനത്ത് നിന്ന് നാലാമനായി ഇറങ്ങാന്‍ തീരുമാനിക്കുകയും ചെയ്താല്‍ സായ് സുദര്‍ശന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും. 

India's Nitish Kumar Reddy celebrates after passing 100 on day three of the fourth cricket Test match between Australia and India at the Melbourne Cricket Ground (MCG) in Melbourne on December 28, 2024. (Photo by Martin KEEP / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

നിതീഷ് റെഡ്ഡി ടീമില്‍ ഇടംപിടിക്കുമോ?

ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സ്കോര്‍ ചെയ്ത നാലാമത്തെ താരമാണ് നിതീഷ് റെഡ്ഡി. കന്നി സെഞ്ചറിയും താരം ഓസ്ട്രേലിയയില്‍ നേടിയിരുന്നു. ടീമിലിടം പിടിച്ചാല്‍ ലോവര്‍ ഓര്‍ഡറില്‍ ടീമിന് വിശ്വസിച്ചിറക്കാന്‍  പറ്റുന്ന താരവും അഞ്ചാമത്തെ ബോളറുമായി പ്രയോജനപ്പെടുത്താമെന്നും നിരീക്ഷകര്‍ വാദിക്കുന്നു. 

ENGLISH SUMMARY:

Who will lead Team India in the upcoming England Test tour? Shubman Gill is the frontrunner, backed for a generational shift, while Jasprit Bumrah’s leadership experience and team rapport keep him in strong contention. Surprise pick KL Rahul is also being discussed. Sai Sudharsan may get a debut call-up as the third-choice batter.