India's captain Virat Kohli walks back after the toss on the first day of third test cricket match between England and India, at Headingley cricket ground in Leeds, England, Wednesday, Aug. 25, 2021. (AP Photo/Jon Super)
ഇംഗ്ലണ്ട് പര്യടനത്തിന് ആഴ്ചകള്‍ ശേഷിക്കെ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്‍റെ നടുക്കം ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും വിട്ടുമാറിയിട്ടില്ല. ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി തയ്യാറെടുത്ത കോലി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതിന്‍റെ കാരണം തിരയുകയാണ് ക്രിക്കറ്റ് ലോകവും. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ തോല്‍വിയില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ തനിക്ക് കഴിയുമെന്നും ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനെ നയിക്കാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം കോലി മാനെജ്മന്‍റിന് മുന്നില്‍ വച്ചുവെന്നും ഇത് നിരസിക്കപ്പെട്ടതാണ് കടുത്ത തീരുമാനത്തിന് പിന്നിലെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
**EDS: FILE IMAGE** Chennai: In this Tuesday, Dec. 20, 2016 file image, India's Virat Kohli during a test cricket match against England at MAC Stadium in Chennai. Virat Kohli on Monday, May 12, 2025, announced his retirement from Test cricket. (PTI Photo/R SenthilKumar)(PTI05_12_2025_000255A)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ആരംഭിക്കാനിരിക്കെ ടീമിന് പുതിയ ഊര്‍ജം പകരാന്‍ തനിക്ക് സാധിക്കുമെന്ന് കോലി രണ്ടുവട്ടം അജിത് അഗാര്‍ക്കറെ കണ്ട് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ നായകത്വം യുവാക്കളിലേക്ക് കൊണ്ടുവരാനായിരുന്നു ബിസിസിഐ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ മാനെജ്മെന്‍റിന് കീഴില്‍ തനിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും ചുറ്റുപാടുമുള്ള സാഹചര്യങ്ങളും അനുകൂലമല്ലെന്നും ഡ്രസിങ് റൂം പാടെ മാറിയെന്നതും കോലിയെ അസ്വസ്ഥനാക്കിയിരുന്നു. ഓസീസ് പര്യടനത്തിനിടെ തുടര്‍ച്ചയായ തോല്‍വിയില്‍ ടീം ഉഴറിയപ്പോഴും ടീമിനെ താന്‍ നയിക്കാമെന്ന താല്‍പര്യം താരം മാനെജ്മെന്‍റിനെ അറിയിച്ചിരുന്നു. വിദേശമണ്ണില്‍ ഇന്ത്യയെ പൊരുതി ജയിക്കാന്‍ പ്രാപ്തനാക്കിയ കോലിയെ പക്ഷേ സ്ഥിരതയില്ലാത്ത ഫോമിന്‍റെ പേരില്‍ മാനെജ്മെന്‍റ് വിശ്വസിച്ചില്ലെന്നും കോച്ചിന്‍റെ പിന്തുണയും ലഭിച്ചില്ലെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
FILE - India's Virat Kohli watches the ball after playing a shot during play on the second day of the fourth cricket test between Australia and India at the Melbourne Cricket Ground, Melbourne, Australia, on Dec. 27, 2024. (AP Photo/Asanka Brendon Ratnayake, File)
വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് മുന്‍ ഇന്ത്യന്‍ കോച്ചും അടുത്ത സുഹൃത്തുമമായ രവി ശാസ്ത്രിയുമായും ജയ്ഷായുമായും കോലി സംസാരിച്ചിരുന്നുവെന്നും രാജീവ് ശുക്ലയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇന്ത്യ–പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നടന്നില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ടീമില്‍ തുടരണമെന്ന് വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍ രണ്ടുവട്ടം കോലിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ വിരമിക്കാനുള്ള കോലിയുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.
Ranchi: Indian captain Virat Kohli with Coach Ravi Shastri during a practice session ahead of 3rd Test Match in Ranchi, Friday, Oct. 18, 2019. (PTI Photo/Ashok Bhaumik)(PTI10_18_2019_000028A)
ഓസീസ് പര്യടനത്തില്‍ സെഞ്ചറി നേടിയെങ്കിലും ബാറ്റിങ് ശരാശരിയിലോ സ്ഥിരതയാര്‍ന്ന പ്രകടനത്തിലോ മികവ് പുലര്‍ത്താന്‍ കോലിക്കായിരുന്നില്ല. പരമ്പരയില്‍ ഏഴുവട്ടവും ഓഫ് സ്റ്റംപില്‍ കുരുങ്ങിയാണ് താരം പുറത്തായത്.
ജൂണ്‍ 20നാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലോ, ജസ്പ്രീത് ബുമ്രയോ എത്തുമെന്നാണ് കരുതപ്പെടുന്നത്. കെ.എല്‍.രാഹുലിന്‍റെ പേരും ബിസിസിഐയുടെ പരിഗണനയിലുണ്ട്. യുവതാരം ടീമിനെ നയിക്കാനെത്തുന്നത് തുടര്‍ന്നുള്ള യാത്രയില്‍ കരുത്താകുമെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. പരമ്പര മുഴുവന്‍ ടീമിനെ നയിക്കാന്‍ ബുമ്രയ്ക്ക് സാധിക്കുമോയെന്ന ആശങ്കയുള്ളതും ഗില്ലിന് കൂടുതല്‍ തുണയാകും.