Mumbai Indians' Jasprit Bumrah celebrates after taking the wicket of Gujarat Titans' captain Shubman Gill during the Indian Premier League (IPL) Twenty20 cricket match between Mumbai Indians and Gujarat Titans at the Wankhede Stadium in Mumbai on May 6, 2025. (Photo by INDRANIL MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുമ്ര നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിനെ പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിതമായി രോഹിത് ശര്‍മ വിരമിക്കല്‍ തീരുമാനം പുറത്തുവിട്ടതിന് പിന്നാലെയാണ് ക്യാപ്റ്റന്‍സി ചര്‍ച്ചകളും സജീവമായത്. ജൂണ്‍ 20ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബുമ്രയ്ക്ക് തന്നെയാണ് ബോര്‍ഡിന്റെ പിന്തുണയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബുമ്രയുടെ ഫിറ്റ്നസില്‍ തനിക്ക് ലവലേശം സംശയമില്ലെന്നും ടെസ്റ്റില്‍ ക്യാപ്റ്റനാകാന്‍ യോഗ്യന്‍ ബുമ്ര തന്നെയാണെന്നും സെലക്ഷന് കമ്മിറ്റി മുന്‍ അംഗമായ എം.എസ്.കെ.പ്രസാദ് പറയുന്നു.
Mumbai Indians' Jasprit Bumrah warms up before the start of the Indian Premier League (IPL) Twenty20 cricket match between Mumbai Indians and Gujarat Titans at the Wankhede Stadium in Mumbai on May 6, 2025. (Photo by INDRANIL MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായപ്പോള്‍ തുടക്കത്തില്‍ ബുമ്രയെ ഉപനായകനായി പരിഗണിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങളും സമ്മര്‍ദം താരത്തെ ബാധിക്കുമെന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ബുമ്രയുടെ മേലിപ്പോഴും പരുക്ക് ഭീതിയുണ്ടെന്നും അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ കഴിയുന്ന ഒരാളെ ഉപനായകന്‍ ആക്കിയാല്‍ മതിയെന്നുമായിരുന്നു സെലക്ടര്‍മാരുടെ വാദം. ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ആദ്യ നാല് ടെസ്റ്റുകള്‍ കളിച്ച ബുമ്ര, പരുക്കിനെ തുടര്‍ന്ന് സിഡ്നിയില്‍ പുറത്തിരുന്നു. എന്നാല്‍ ആ പരമ്പരയില്‍ ഇന്ത്യ ജയിച്ച ഒരേയൊരു കളി ബുമ്ര നായകനായതായിരുന്നുവെന്നത് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബുമ്രയ്ക്ക് ബലം പകരുന്നുണ്ട്.
ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം താരം അത് മനോഹരമാക്കിയിട്ടുണ്ടെന്നും വിശ്വസിച്ച് സ്ഥാനം കൈമാറണമെന്നും എം.എസ്.കെ പ്രസാദ് കൂട്ടിച്ചേര്‍ക്കുന്നു. ശുഭ്മന്‍ ഗില്ലിന് മേല്‍ ഇപ്പോഴെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും ഗില്ലിനെ റണ്‍സെടുക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. നാട്ടില്‍ ഗില്ലിന്റെ റെക്കോര്‍ഡ് മികച്ചതാണെങ്കിലും വിദേശത്ത് പ്രത്യേകിച്ചും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ അത്ര മെച്ചമായിരുന്നില്ല. ഈ രാജ്യങ്ങളില്‍ കളിച്ച 12 ടെസ്റ്റുകളില്‍ ഗില്ലിന്റെ ശരാശരി 25.70 ആണെന്നും പ്രസാദ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലും ന്യൂസീലന്‍ഡ് പരമ്പരയിലുമെല്ലാം കളിക്കുമ്പോള്‍ ബാറ്റിങില്‍ മാത്രം ശ്രദ്ധിക്കാന്‍ ഗില്ലിനെ അനുവദിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Mumbai: Gujarat Titans' Shubman Gill celebrates the wicket of MI's Tilak Varma during the IPL 2025 cricket match between Mumbai Indians and Gujarat Titans at Wankhede Stadium, in Mumbai, Tuesday, May 6, 2025. (PTI Photo/Kunal Patil) (PTI05_06_2025_000325B)
2022 മുതല്‍ 2025 വരെ മൂന്ന് തവണയാണ് ബുമ്ര ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. രണ്ട് തോല്‍വിയും ഒരു ജയവുമെന്നാണ് കണക്ക്. മുന്‍പ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന പരിചയ സമ്പത്തും ബുമ്രയ്ക്കുണ്ട്. 2022 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബുമ്ര ആദ്യമായി ക്യാപ്റ്റനായത്. ഈ കളിയില്‍ ഇന്ത്യ ഏഴുവിക്കറ്റിന് തോറ്റു. പെര്‍ത്തില്‍ 295 റണ്‍സിന്റെ കൂറ്റന്‍ ജയം ബുമ്ര ടീമിന് സമ്മാനിച്ചു. എന്നാല്‍ ഓസീസ് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയിലെ കനത്ത തോല്‍വിയോടെ ഐസിസി ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബര്‍ത്തും ഇന്ത്യയ്ക്ക് നഷ്ടമായി.
ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദമേറിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ കൂടി രോഹിത് ക്യാപ്റ്റനാകുന്നതാണ് നല്ലതെന്നും വിദേശത്ത് രോഹിതിനെ പോലെയൊരാള്‍ ടീമിന് ഗുണം ചെയ്യുമെന്നുമായിരുന്നു ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് ക്യാപ്റ്റനായി യുവതാരത്തെ സെലക്ടര്‍മാര്‍ പിന്തുണച്ചതോടെ ബോര്‍ഡിനെ ഞെട്ടിച്ച് രോഹിത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.