കേരള ക്രിക്കറ്റ് അസോസിയേഷന് എതിരായ പരാമര്‍ശത്തില്‍ എസ്. ശ്രീശാന്തിന് മൂന്നുവര്‍ഷം വിലക്ക്. സഞ്ജു സാംസണെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെയാണ് ശ്രീശാന്ത് വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനൊപ്പം നില്‍ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്ത് പറഞ്ഞത്.
കെസിഎൽ ടീമിന്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തി താരത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പൊതുസമൂഹത്തിനു മുന്നിൽ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമർശങ്ങളെന്നും അച്ചടക്ക നടപടിയില്‍ കെസിഎ വിശദീകരിച്ചിരുന്നു.