ചാംപ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ഓസ്ട്രേലിയ. ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി. വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്കായി അഞ്ചുവിക്കറ്റ് വീഴ്ത്തി. രണ്ടാം സെമിഫൈനലില്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇന്ത്യ. ഇന്ത്യയുയർത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലൻഡ് 45.3 ഓവറിൽ 205 റൺസെടുത്തു പുറത്തായി.
ശ്രേയസ് അയ്യരാണ് തുടക്കം തകര്‍ന്ന ഇന്ത്യയെ രക്ഷിച്ച് സ്കോറുയര്‍ത്തിയത്. അക്ഷർ പട്ടേൽ 61 പന്തിൽ 42 റൺസെടുത്തു പുറത്തായി. 45 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 45 റൺസെടുത്തു. രോഹിത് ശർമ (17 പന്തിൽ 15), ശുഭ്മൻ ഗിൽ (രണ്ട്), വിരാട് കോലി (14 പന്തിൽ 11), കെ.എൽ. രാഹുൽ (29 പന്തിൽ 23), രവീന്ദ്ര ജഡേജ (20 പന്തിൽ 16) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. 120 പന്തിൽ 81 റൺസെടുത്ത കെയ്ൻ വില്യംസണാണു മറുപടി ബാറ്റിങ്ങിൽ കിവീസിന്റെ ടോപ് സ്കോറർ.