ranji-final

BCCI/Twitter

രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍. 66 റണ്‍സുമായി സര്‍വാതെയും ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രിസീല്‍. 14 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ മൂന്നാം വിക്കറ്റില്‍ അഹമ്മദ് ഇമ്രാനും സര്‍വാതെയും ചേര്‍ന്നാണ് കരകയറ്റിയത്. ഇമ്രാന്‍ 37 റണ്‍െസടുത്ത് പുറത്തായി.  വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സിന് പുറത്തായി.  നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിദര്‍ഭയ്ക്ക് 125 റണ്‍സെടുക്കുന്നതിനിടെ ബാക്കി വിക്കറ്റുകള്‍ നഷ്ടമായി. 153 റണ്‍സെടുത്ത ഡാനിഷ് മലേവറിനെ എന്‍.ബേസില്‍ പുറത്താക്കി.  ഏദന്‍ ടോമും എം.ഡി.ധിനീഷും മൂന്ന് വിക്കറ്റ് വീതം നേടി.  

ENGLISH SUMMARY:

Nagpur all-rounder Sarwate leads Kerala response after pacers dominate Vidarbha