രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലില്‍. ഗുജറാത്ത് –കേരളം സെമി സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളം ഫൈനലില്‍ കടന്നത്. രണ്ട് റണ്‍സ് ഒന്നാം ഇന്നിങ്സിന്‍റെ ലീഡാണ് കേരളം നേടിയത്. കേരളം 457,114/4; ഗുജറാത്ത് 455. മുഹമ്മദ് അസ്ഹറുദ്ദീനാണ് മല്‍സരത്തിലെ താരം. ബുധനാഴ്ച നാഗ്പുരില്‍ വിദര്‍ഭയ്ക്ക് എതിരെയാണ് ഫൈനല്‍. നാലുതവണ ഫൈനല്‍ കളിച്ചിട്ടുള്ള വിദര്‍ഭയെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ് കേരളം.