ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം അക്തര്‍. ഇന്ത്യയോട് തോറ്റാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും എന്നാണ് മത്സരത്തിന് മുന്‍പ് അക്തര്‍ പാക് ടീമിനോട് പറയുന്നത്.
ഇന്ത്യയോട് പാക്കിസ്ഥാന്‍ തോല്‍ക്കുകയും അയര്‍ലന്‍ഡിനെ യുഎസ്എ തോല്‍പ്പിക്കുകയും ചെയ്താല്‍ 2026 ലോകകപ്പ് കളിക്കാന്‍ നമീബിയക്കൊപ്പം പാക്കിസ്ഥാന്‍ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കേണ്ടി വരും. അതിലും വലിയ നാണക്കേട് വരാനില്ല. എന്നാല്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ പാടുപെടേണ്ടി വരും. ബാബറിനും കൂട്ടര്‍ക്കും നാളെ അത്ഭുതം കാണിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം, അക്തര്‍ പറഞ്ഞു.
ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ അവിടെയൊരു സാധ്യത ഉണ്ട്. ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ പിന്നെ പാക്കിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവും. ടീമിന് അത് പ്രചോദനമാവും. ഇന്ത്യക്കാണ് മുന്‍തൂക്കം എങ്കിലും സീമര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന് സാധ്യതയുണ്ട്. എന്നെ വിശ്വസിക്കു. എപ്പോഴെല്ലാം നമ്മള്‍ നിരാശരായിട്ടുണ്ടോ അപ്പോഴെല്ലാം ഒരു തിരിച്ചുവരവും ഉണ്ടായിട്ടുണ്ട്, അക്തര്‍ പറയുന്നു.
ഗ്രൂപ്പ് എയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. രണ്ട് കളിയില്‍ രണ്ടും ജയിച്ച യുഎസ്എയാണ് നാല് പോയിന്റോടെ ഒന്നാമത്. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി കാനഡ മൂന്നാം സ്ഥാനത്തും. കളിച്ച രണ്ട് മത്സരവും തോറ്റാണ് അയര്‍ലന്‍ഡ് ആണ് അവസാന സ്ഥാനത്ത്.