World Athletics Championships Tokyo 2025 - Men's Pole Vault Final - Japan National Stadium, Tokyo, Japan - September 15, 2025 Sweden's Armand Duplantis celebrates after winning gold and breaking the world record in the final next to the scoreboard REUTERS/Aleksandra Szmigiel TPX IMAGES OF THE DAY
പോൾവോൾട്ടിൽ 14ാം തവണയും ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. ടോക്കിയോയില്‍ നടന്ന ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലെ അവസാന അവസരത്തില്‍ 6.30 മീറ്റര്‍ മറികടന്നാണ് ഡുപ്ലന്റിസ് റെക്കോര്‍ഡിട്ടത്. 25കാരനായ ഡുപ്ലന്റിസിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകിരീടമാണ്. ആദ്യ അവസരത്തില്‍ തന്നെ 6.15 മീറ്റര്‍ മറികടന്ന് ഡുപ്ലന്റിസ് സ്വര്‍ണം ഉറപ്പിച്ചിരുന്നു.
Spectators celebrate as Sweden's Armand Duplantis makes a clearance to break the world record after winning gold in the men's pole vault final at the World Athletics Championships in Tokyo, Monday, Sept. 15, 2025. (AP Photo/Petr David Josek)
'ഞാന്‍ വിചാരിച്ചതിലും എളുപ്പത്തില്‍ ഉയരം മറികടക്കാന്‍ പറ്റി'യെന്നായിരുന്നു ലോക റെക്കോര്‍ഡ് കുറിച്ച ശേഷം ഡുപ്ലന്‍റിസിന്‍റെ പ്രതികരണം. മകന്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണാന്‍ ഡുപ്ലന്‍റിസിന്‍റെ കുടുബവും ടോക്കിയോയില്‍ എത്തിയിരുന്നു. ലൂസിയാനക്കാരനാണെങ്കിലും അമ്മയുടെ സ്വദേശമായ സ്വീഡനായാണ് ഡുപ്ലന്‍റിസ് മല്‍സരിക്കുന്നത്. 70,000 ഡോളറാണ് സമ്മാനത്തുക. ഇതിന് പുറമെ ലോക റെക്കോര്‍ഡ് തിരുത്തിയതിന് 100,000 ഡോളര്‍ അധികവും ലഭിക്കും.
12 മല്‍സരാര്‍ഥികളില്‍ ഏഴുപേര്‍ 5.90 മീറ്റര്‍ എന്ന ദൂരമാണ് കുറിച്ചത്. എന്നാല്‍ ഡുപ്ലന്‍റിസും ഇമ്മാനൊല്‍ കറാലിസും എത്തിയതോടെ കളി മാറി. പാരിസ് ഒളിംപിക്സില്‍ വെങ്കലമെഡല്‍ ജേതാവായ കറാലിസ് , ഡുപ്ലാന്‍റിസിന് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും 5.95 മീറ്ററില്‍ അത് അവസാനിച്ചു.