TOPSHOT - Belarus's Aryna Sabalenka poses with her trophy after defeating USA's Amanda Anisimova in the women's singles final tennis match on day fourteen of the US Open tennis tournament at the USTA Billie Jean King National Tennis Center in New York City on September 6, 2025. (Photo by TIMOTHY A.CLARY / AFP)

TOPSHOT - Belarus's Aryna Sabalenka poses with her trophy after defeating USA's Amanda Anisimova in the women's singles final tennis match on day fourteen of the US Open tennis tournament at the USTA Billie Jean King National Tennis Center in New York City on September 6, 2025. (Photo by TIMOTHY A.CLARY / AFP)

യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാവിഭാഗത്തില്‍ കിരീ‌‌‌‌ടം നിലനിര്‍ത്തി അരീന സബലേങ്ക. ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ സബലേങ്ക വനിതാ സിംഗിള്‍സ് ചാംപ്യനായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലേങ്കയുട‌െ ജയം. സ്കോര്‍ 6-3, 7-6. സബലേങ്കയുടെ നാലാം ഗ്രാന്‍സ്​ലാം കിരീടമാണിത്. ആര്‍തൂര്‍ ആഷ് സ്റ്റേഡിയത്തില്‍ ഒരു മണിക്കൂര്‍ അഞ്ച്  മിനിറ്റ് മാത്രമാണ് മല്‍സരം നീണ്ടത്. 

അനിസിമോവയ്ക്ക് മേല്‍ അനായാസമാണ് സബലേങ്ക ആധിപത്യം സ്ഥാപിച്ചത്. ആദ്യ സെറ്റ് 6–3ന് നേടിയ താരം രണ്ടാം സെറ്റില്‍ ഒന്നിലേറെ ബ്രേക്കുകളും സ്വന്തമാക്കി. രണ്ടാം സെറ്റില്‍ നിര്‍ണായക ഷോട്ട് മിസാക്കിയതോടെയാണ് അനിസിമോവയ്ക്ക് ബ്രേക്ക് കിട്ടിയത്. കിട്ടിയ അവസരം 24കാരിയായ അനിസിമോവ പ്രയോജനപ്പെടുത്തുകയും ചെയ്തു. പിഴവ് തിരുത്തി നിമിഷങ്ങള്‍ക്കകം സബലേങ്ക വീര്യത്തോടെ മടങ്ങിയെത്തി കിരീടം നേടുകയും ചെയ്തു. 

കിരീടം നിലനിര്‍ത്തിയതോടെ സെറീന വില്യംസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായും സബലേങ്ക മാറി. 2022 ല്‍ ഇഗയെ പിന്തള്ളിയാണ് സബലേങ്ക ഒന്നാം നമ്പറും ടോപ് സീഡുമായത്. നൂറാം ഗ്രാന്‍സ്​ലാം മല്‍സരത്തില്‍ കിരീടം നേടുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും സബലേങ്ക സ്വന്തം പേരിലെഴുതി. ഇക്കഴിഞ്ഞ വിംബിള്‍ഡനില്‍ ഇഗ സ്വാംതെകും ഈ നേട്ടം കൈവരിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും അധികം മാച്ച് പോയിന്‍റുകളും സബലേങ്കയ്ക്ക് തന്നെ.

അതേസമയം, പുരുഷവിഭാഗം കിരീടത്തിനായി ഇന്ന് കാര്‍ലോസ് അല്‍ക്കരാസും യാനിക് സിന്നറും നേര്‍ക്കുനേരെത്തും. ഈ സീസണില്‍ തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്​ലാം ഫൈനലിലാണ് ഇരുവരും മല്‍സരിക്കുന്നത്. ഫ്രഞ്ച് ഓപ്പണില്‍ അല്‍ക്കരാസ് വിജയിച്ചപ്പോള്‍ വിമ്പിള്‍ഡന്‍ നേടി സിന്നര്‍ കണക്കുവീട്ടി. ഒരു സെറ്റുപോലും കൈവിടാതെയാണ് അല്‍ക്കരാസ് ഫൈനലിലെത്തിയത്. രാത്രി 11.30നാണ് മല്‍സരം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫൈനല്‍ മല്‍സരം കാണാന്‍ എത്തും.

ENGLISH SUMMARY:

Aryna Sabalenka wins the US Open title by defeating Amanda Anisimova. She has now secured her fourth Grand Slam title, marking a significant achievement in her career.