Venus Williams celebrates her win over Peyton Stearns during a match at the Citi Open tennis tournament Tuesday, July 22, 2025, in Washington. AP/PTI(AP07_23_2025_000103A)

TOPICS COVERED

ടെന്നിസ് ലോകത്തിന് പുത്തന്‍ ഉണര്‍വേകി വനിത സിംഗിള്‍സിലേക്ക് വീനസ് വില്യംസിന്‍റെ മടങ്ങിവരവ്. യുഎസ് താരമായ പേറ്റന്‍ സ്റ്റേണ്‍സിനെ 6–3,6–4 സെറ്റുകള്‍ക്ക് ഡിസി ഓപണില്‍ പരാജയപ്പെടുത്തിയാണ് വീനസിന്‍റെ മിന്നും മടങ്ങിവരവ്.  ഏഴുതവണ  ഗ്രാന്‍സ്​ലാം ജേതാവായ വീനസിന്‍റെ കരിയറിലെ 819–ാം WTA സിംഗിള്‍സ് ജയമാണിത്. വെറും 97 മിനിറ്റുകൊണ്ടാണ് 45കാരിയായ വീനസ് ജയം നേടിയത്. 

Venus Williams returns the ball against Peyton Stearns during a match at the Citi Open tennis tournament Tuesday, July 22, 2025, in Washington. AP/PTI(AP07_23_2025_000034A)

പരുക്കുകള്‍ക്കും വിട്ടുനില്‍ക്കലുകള്‍ക്കും ശേഷമുള്ള വരവിലെ ജയത്തിന് ഇരട്ടിമധുരമാണെന്ന് വീനസ് പ്രതികരിച്ചു. ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ എല്ലായ്പ്പോഴും കഴിഞ്ഞെന്ന് വരികില്ലെന്നും പക്ഷേ തികഞ്ഞ അഭിമാനം തനിക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം സെറ്റില്‍ പത്തില്‍ ഒന്‍പത് പോയിന്‍റുകളും നേടി സമഗ്രാധിപത്യമാണ് വീനസ് പുലര്‍ത്തിയത്. അഞ്ചാംസീഡായ പോളണ്ടിന്‍റെ മാഗ്ദലീന ഫ്രെചിനെയാണ് രണ്ടാം റൗണ്ടില്‍ വീനസ് നേരിടുക.709 ദിവസം നീണ്ട ജയമില്ലാക്കാലത്തിന് ശേഷമാണ് വീനസ് വിജയമധുരം നുണയുന്നത്. ജപ്പാന്‍കാരിയായ കിമികോ ഡേറ്റാണാണ് വീനസിന് മുന്‍പ് WTA ടൂറില്‍ മല്‍സരിച്ച പ്രായമേറിയ താരം. 

ജയത്തോടെ പ്രഫഷനല്‍ ടെന്നിസില്‍ സിംഗിള്‍സ് വിഭാഗത്തില്‍ ജയം നേടുന്ന രണ്ടാമത്തെ പ്രായമേറിയ താരമായും വീനസ് മാറി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വീനസിന്‍റെ ആദ്യ ജയമാണിത്. 47–ാം വയസില്‍ പ്രഫഷനല്‍ ടെന്നിസില്‍ ജയിച്ചു കയറിയ മാര്‍ട്ടിന നവരത്​ലോവയാണ് വീനസിന്‍റെ മുന്‍ഗാമി. 2004ലിലാണ് വിമ്പിള്‍ഡണില്‍ മാര്‍ട്ടിന നേട്ടം സ്വന്തമാക്കിയത്. 

ENGLISH SUMMARY:

Venus Williams makes a historic comeback at the DC Open, defeating Peyton Stearns for her 819th WTA singles win. Discover how the Grand Slam champion returned after injury, marking a sweet victory.