ബെംഗളൂരുവില്‍ നടന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടി നീരജ്. മൂന്നാം അവസരത്തില്‍ 86.18 മീറ്റര്‍ മറികടന്നാണ് നീരജിന്റെ സ്വര്‍ണനേട്ടം. 84.51 മീറ്റര്‍ ദൂരം കണ്ടെത്തിയ കെനിയയുടെ ജൂലിയസ് യെഗോയ്ക്കാണ് വെള്ളിമെഡല്‍. ശ്രീലങ്കയുെട രുമേഷ് പതിരാഗെ വെങ്കലം നേടി.
ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം. ആദ്യമായാണ് ഇന്ത്യ ഒരു ജാവലിന്‍ ത്രോ ഗോള്‍ഡന്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്. നീരജ് ചോപ്രയും അത്്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും JSW സ്പോര്‍ട്സും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്