Tennis - French Open - Roland Garros, Paris, France - May 25, 2025
Former tennis player and record French Open winner Spain's Rafael Nadal with Switzerland's Roger Federer, Serbia's Novak Djokovic and Britain's Andy Murray during a tribute ceremony REUTERS/Lisi Niesner     TPX IMAGES OF THE DAY

Tennis - French Open - Roland Garros, Paris, France - May 25, 2025 Former tennis player and record French Open winner Spain's Rafael Nadal with Switzerland's Roger Federer, Serbia's Novak Djokovic and Britain's Andy Murray during a tribute ceremony REUTERS/Lisi Niesner TPX IMAGES OF THE DAY

നേട്ടങ്ങളുടെ നെറുകയില്‍ നിന്നപ്പോഴും ആരാധകര്‍ റാഫയ്ക്കും ഫെഡറര്‍ക്കും നല്‍കിയ സ്നേഹം തനിക്ക് നല്‍കിയില്ലെന്ന് തുറന്ന് പറഞ്ഞ് ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. 'ഫെയിലിയേര്‍സ് ഓഫ് ചാംപ്യന്‍സ്' എന്ന സ്ലാവന്‍ ബിലികിന്‍റെ അഭിമുഖത്തിലാണ് ജോക്കോ കൊച്ചു കുട്ടിയെ പോലെ വികാരാധീനനായത്. 20 തവണ ഗ്രാന്‍ഡ് സ്​ലാം നേടിയ ഫെഡററും, 22 തവണ ഗ്രാന്‍ഡ് സ്​ലാമില്‍ മുത്തമിട്ട റാഫയും സ്നേഹിക്കപ്പെട്ടതിന്‍റെ നൂറിലൊന്ന് സ്നേഹം 24 ഗ്രാന്‍ഡ്​ സ്ലാമുകളുമായി റെക്കോര്‍ഡിട്ട തനിക്ക് ആരാധകര്‍ തന്നില്ലെന്നാണ് ജോക്കോയുടെ പരാതി. 

സെര്‍ബിയക്കാരനായ ഞാനെപ്പോഴും പുറത്തെ ആളായി. അതുകൊണ്ട് തന്നെയാണ് ഒന്നാമനാകണമെന്ന തീവ്രമായ ആഗ്രഹം എന്‍റെ ഉള്ളില്‍ കയറിക്കൂടിയത്. അതില്‍ ഞാന്‍ വിജയിച്ചു

'എനിക്കൊരുപാട് കുറവുകളുണ്ട്. നല്ല മനസാക്ഷിയോടെ, ഹൃദയപൂര്‍വം ജീവിക്കാന്‍, എല്ലായ്​പ്പോഴും ഞാനായിരിക്കാനാണ് പരമാവധി ശ്രമിച്ചതെന്നും ജോക്കോ വിശദീകരിച്ചു. ലോകം നെഞ്ചിലേറ്റിയ ടെന്നീസ് ഇതിഹാസങ്ങളിലൊരാള്‍ ആണെങ്കിലും താന്‍ അവഗണിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തുന്നു. ' മൂവര്‍ സംഘത്തിലെ ആര്‍ക്കും വേണ്ടാത്ത കുട്ടിയാണ് ഞാനെന്ന തോന്നല്‍ എക്കാലവും എനിക്കുണ്ടായിരുന്നു. അതിന്‍റെ കാരണമെന്താകാമെന്ന് പലകുറി ഞാന്‍ എന്നോട് തന്നെ ചോദിച്ചു. തീര്‍ത്തും വേദനാജനകമായിരുന്നു അത്. എന്‍റെ പെരുമാറ്റം മാറ്റിയാല്‍ ആളുകള്‍ എന്നെ സ്നേഹിക്കുമെന്ന് കരുതി. പക്ഷേ വെറുതേയായിരുന്നു. അതുണ്ടായില്ല'. 

Serbia's Novak Djokovic gestures as he leaves the semifinal match of the French Tennis Open against Italy's Jannik Sinner at the Roland-Garros stadium in Paris, Friday, June 6, 2025. AP/PTI(AP06_07_2025_000215A)

Serbia's Novak Djokovic gestures as he leaves the semifinal match of the French Tennis Open against Italy's Jannik Sinner at the Roland-Garros stadium in Paris, Friday, June 6, 2025. AP/PTI(AP06_07_2025_000215A)

നദാലിന്‍റെയും ഫെഡററുടെയും ആരാധകരെ നിര്‍ണയിച്ചതില്‍ സാംസ്കാരിക– ഭൂമിശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നും ജോക്കോ വിശ്വസിക്കുന്നു. ഇരുവര്‍ക്കും ഒത്ത എതിരാളിയായി താന്‍ ഉയര്‍ന്ന് വന്നപ്പോള്‍ ഇത് കൃത്യമായി പ്രകടമായെന്നും താരം പറഞ്ഞു. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും സ്പെയിനില്‍ നിന്നുമായിരുന്നു അവരുടെ വരവ്. പാശ്ചാത്യ ശക്തികള്‍. അവരുടെ പശ്ചാത്തലവും ആഭിമുഖ്യങ്ങളും സമാനമായിരുന്നു. സെര്‍ബിയക്കാരനായ ഞാനെപ്പോഴും പുറത്തെ ആളായി. അതുകൊണ്ട് തന്നെയാണ് ഒന്നാമനാകണമെന്ന തീവ്രമായ ആഗ്രഹം എന്‍റെ ഉള്ളില്‍ കയറിക്കൂടിയത്. അതില്‍ ഞാന്‍ വിജയിച്ചു. എല്ലാവരും ഈ ഒറ്റപ്പെടലിനെ ഇതുപോലെ സ്വീകരിച്ചേക്കില്ല'- ജോക്കോ വിജയരഹസ്യം വെളിപ്പെടുത്തി.

FILE - From left, Serbia's Novak Djokovic, Switzerland's Roger Federer and Spain's Rafael Nadal attend a training session ahead of the Laver Cup tennis tournament at O2 in London, Thursday, Sept. 22, 2022. (AP Photo/Kin Cheung, File)

FILE - From left, Serbia's Novak Djokovic, Switzerland's Roger Federer and Spain's Rafael Nadal attend a training session ahead of the Laver Cup tennis tournament at O2 in London, Thursday, Sept. 22, 2022. (AP Photo/Kin Cheung, File)

കളിക്കളത്തില്‍ മല്‍സരിച്ചിട്ടുണ്ടെങ്കിലും അതിന് പുറത്ത് ഇരുവരോടും തനിക്ക് വൈരാഗ്യമുണ്ടായിട്ടില്ലെന്നും ജോക്കോവിച്ച് പറയുന്നു. എതിരാളിയായത് കൊണ്ട് അവര്‍ക്ക് ദോഷം വരണമെന്ന് ആഗ്രഹിച്ചിട്ടില്ല. വെറുത്തിട്ടുമില്ല. ജയിക്കാനാണ് രണ്ടുപേര്‍ കളിക്കുന്നത്. അതില്‍ മികച്ചതാരോ അവര്‍ ജയിക്കും– ജോക്കോ വിശദീകരിക്കുന്നു. നാളിന്നുവരെ റാഫയ്ക്കോ, ഫെഡറര്‍ക്കോ എതിരെ ഒരു വാക്കുപോലും താന്‍ പറഞ്ഞിട്ടില്ലെന്നും ഒരിക്കലും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിക‍ഞ്ഞ സ്നേഹാദരങ്ങളോടെയാണ് ഇരുവരെയും കാണുന്നതെന്നും നദാലുമായി തനിക്കല്‍പം അടുപ്പം കൂടുതലുണ്ടെന്നും ജോക്കോ തുറന്നുപറയുന്നു. 

TOPSHOT - Serbia's Novak Djokovic (L) and Spain's Rafael Nadal (R) speak ahead of their men's singles second round tennis match on Court Philippe-Chatrier at the Roland-Garros Stadium at the Paris 2024 Olympic Games, in Paris on July 29, 2024. (Photo by MARTIN BERNETTI / AFP)

TOPSHOT - Serbia's Novak Djokovic (L) and Spain's Rafael Nadal (R) speak ahead of their men's singles second round tennis match on Court Philippe-Chatrier at the Roland-Garros Stadium at the Paris 2024 Olympic Games, in Paris on July 29, 2024. (Photo by MARTIN BERNETTI / AFP)

മൂവരെയും താരതമ്യം ചെയ്താല്‍ ഫെഡറര്‍ ആണ് ഏറ്റവും കഴിവും പ്രതിഭയുമുള്ളയാള്‍.  ആ കളി ആരും കണ്ടിരുന്ന് പോകും. ഊര്‍ജം കളിക്കളത്തില്‍ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുന്നതിലും മിടുക്കന്‍ ഫെഡറര്‍ ആണ്. വളരെ മെല്ലെ, കൃത്യതയോടെ, പ്രസരിപ്പ് ചോരാതെയാണ് ഫെഡറര്‍ കളിക്കുന്നത്. ഇതിന് നേര്‍ വിപരീതമാണ് റാഫ. ശാരീരിക ക്ഷമതയാണ് റാഫയുടെ കരുത്ത്. ഞാന്‍ ഇതിന്‍റെ രണ്ടിന്‍റെയും മിശ്രിതമാണ്. പക്ഷേ ഒരുപൊടിക്ക് കൂടുതല്‍ റാഫയുടെ ശൈലിയുമായാണ് സാമ്യം'- ജോക്കോ വിലയിരുത്തുന്നു.

ENGLISH SUMMARY:

Tennis legend Novak Djokovic emotionally confesses feeling less loved by fans compared to Roger Federer and Rafael Nadal, despite his record 24 Grand Slam titles. In a candid interview, Djokovic shares his struggle with feeling "the unwanted child" among the 'Big Three'.