അത്ലറ്റിക്സിൽ കേരളത്തിന്റെ പിന്നോട്ടുപോക്കിന് കാരണം പിന്തുണ കുറയുന്നതാണെന്ന് ഒളിംപ്യൻ ടിന്റു ലൂക്ക മനോരമ ന്യൂസിനോട്. സർക്കാർ സ്പോട്സിനെ കാര്യമായി പരിഗണിക്കുന്നില്ല. സ്പോട്സ് ഹോസ്റ്റലുകൾക്ക് വല്ലപ്പോഴും കുറച്ചുപണം കൊടുത്തതുകൊണ്ട മാത്രം കാര്യമില്ല. പ്രഖ്യാപനങ്ങൾ അല്ല വേണ്ടത്. എന്തുകൊണ്ട് പിന്നിലാകുന്നു എന്നത് ചോദ്യം ചെയ്യപ്പെടണമെന്നും ടിന്റു ലൂക്ക പറഞ്ഞു.