ചിന്നകന്നാലിനെ വിറപ്പിച്ച ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം വനം വകുപ്പ് താൽക്കാലികമായി നിർത്തിവച്ചു. ഇന്ന് രണ്ട് തവണ ആനയെ മയക്കു വെടി വച്ചെങ്കിലും റേഡിയോ കോളർ ഘടിപ്പിക്കാനായില്ല. മയക്കു വെടി കൊണ്ട ശേഷം ആനയിറങ്കൽ  ഡാമിലേക്ക് ആനയിറങ്ങിയത് ആശങ്ക സൃഷ്ഠിച്ചു. രാവിലെ നടുത്തുരുത്തിയും വിമല പാറയും കടന്ന് ആനയിറങൽ ഡാമിലെ വെള്ളത്തിലൂടെ ഇടിക്കുഴിയിൽ എത്തിയ ചക്ക കൊമ്പൻ ഉച്ചയോടെ 301 കോളനി ഭാഗത്തേക്ക് നീങ്ങി. അനുയോജ്യമായ സ്ഥലമായതിനാൽ രണ്ട് തവണ ദൗത്യം സംഘം മയക്കു വെടി വച്ചു. കുറച്ചു നേരം അനങ്ങതെ നിന്ന ചക്ക കൊമ്പൻ നേരെ ആനയിറങ്കൽ ഡാമിലേക്ക് ഇറങ്ങി..ദൗത്യസംഘത്തിന്റെ എല്ലാ കണക്കു കൂട്ടലും തെറ്റിയ സമയം. വെള്ളത്തിൽ ഇറങ്ങിയ ആന തളരുന്നതു കണ്ടതോടെ മയക്കം മാറാനുള്ള മരുന്ന് അവിടെ വച്ച് തന്നെ നൽകി. നീന്തി കര തൊട്ട വനം വകുപ്പ് സംഘത്തിന് നേരെ തിരിഞ്ഞുഎന്നിട്ടും റേഡിയോ കോളർ സ്ഥാപിക്കാൻ ഒരു ശ്രമം കൂടി നടത്താൻ ദൗത്യ സംഘം തീരുമാനിച്ചു. എന്നാൽ ആന കാട് കയറിയതും ആരോഗ്യ അവസ്ഥയും പരിഗണിച്ച് ദൗത്യം ഉപേക്ഷിച്ചു. സീസൺ മാറിയ ശേഷമെ ഇനി ദൗത്യം പുനരാരംഭിക്കു

ENGLISH SUMMARY:

Chakkakomban radio collar mission was temporarily suspended by the Kerala Forest Department after tranquilization attempts failed near the Anayirankal dam. The operation faced unexpected hurdles when the wild elephant entered the water, forcing officials to reverse the sedative and halt the process until the next season.