ചാല സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരുമാസത്തെ പ്ലാനിങ്. ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കവർച്ചയുടെ പ്രധാന ആസൂത്രകൻ മാളവിക ജ്വല്ലറി ഉടമ ജയറാമാണെന്ന് കൂട്ടുപ്രതികളായ അനൂപും അമോലും പൊലീസിന് മൊഴി നൽകി.
‘നന്ദകുമാറിനെ പണിയണം’എന്ന് മാളവിക ജ്വല്ലറിയില്‍ ഇരുന്നു ജയറാം അമോലിനോട് പറഞ്ഞതില്‍ നിന്ന് തുടങ്ങിയ ആസൂത്രണമാണ് . നന്ദകുമാറിന്‍റെ വൈഷ്ണവി ജ്വല്ലറി വന്നതോടെ നേരെ എതിര്‍വശത്തുള്ള തന്‍റെ ജ്വല്ലറിക്കും കൂട്ടുപ്രതിയായ സ്വര്‍ണ ഏജന്‍റ് അമോലിനുമുണ്ടായ നഷ്ടമാണ് എല്ലാത്തിനും കാരണം. പനവിളയിലെ ആഡംബര ഹോട്ടലില്‍ ഒരു മാസം മുൻപാണ് കവർച്ചയ്ക്കുള്ള മുഖ്യ ഗൂഡാലോചന .
ഹോട്ടലിൽ നടന്ന യോഗത്തിൽ ജയറാം, അമോൽ, ദിലീപ്, അനൂപ് എന്നിവർ പങ്കെടുത്തിരുന്നു. എല്ലാം ചെയ്തത് ജയറാമിന്‍റെ നിർദ്ദേശപ്രകാരമാണെന്നും അമോലും അനൂപും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് . അനിലിന് ബാങ്ക് വഴി നാല് ലക്ഷം രൂപ കൈമാറിയതിന്റെ നിർണ്ണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാൽ തനിക്ക് കവർച്ചയിൽ പങ്കില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജയറാം. ജയറാമിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതിനാൽ പോലീസ് ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയിരിക്കുകയാണ്. കവർച്ച ചെയ്യപ്പെട്ട ബാക്കി സ്വർണ്ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.