കൊല്ലത്ത് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം നമ്മളെ ഏറെ ഞെട്ടിച്ചതാണ്. ഒക്ടോബര്‍31ന് ഇരവിപുരത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് സായ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം കണ്ടെത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. സായയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃ വീട്ടുകാർക്കെതിരെ ആരോപണം ശക്തമാവുകയാണ് സായയുടെ കുടുംബം. ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസമാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്. സായയുടെ ഭർത്താവ് അഫ്സലിന്റെ അമ്മാവൻ, സ്ത്രീധനമായി കൂടുതൽ പണവും ആവശ്യപ്പെട്ടുന്നെള്ള ആരാപണവും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ സായയുടെ സുഹൃത്തിന്റെ ശബ്ദസന്ദേശം കൂടി പുറത്തുവന്നിരുന്നു.