ചേരാനല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുന്നതാണ് ഇന്നും കണ്ടത്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യത്തില് കോടതി ഹര്‍ജി സ്വീകരിച്ചപ്പോള്‍ നാടകീയ രംഗങ്ങള്‍. പതിനേഴുകാരന്റെ പിതാവ് ജഡ്ജി നേരിട്ട് ഹൈക്കോടതിയെ സമീപിച്ച് മുന്‍ജാമ്യം നേടിയതും അറസ്റ്റ് തടഞ്ഞതും നീതി ഈ സമൂഹത്തില്‍ എത്രമാത്രം തുല്യമാണെന്ന അതിഗൗരവമായ ചോദ്യങ്ങളിലേക്കാണ് നയിച്ചത്. ജഡ്ജി ആയതുകൊണ്ടാണ് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്ത രീതിയില്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കുന്നതെന്ന നീതിയിലെ തുല്യതയില്ലായ്മയെ ചര്‍ച്ചാവിഷയമാക്കിയത്. പിതാവിന്റെ ചിതയണയും മുമ്പെ ശക്തമായ പ്രതിഷേധവുമായി പൊലീസിനു മുന്നില്‍ കുത്തിയിരുന്നായിരുന്നു ഭദ്രകീര്ത്തിയും സഹോദരങ്ങളും നീതിയുടെ ഒരു വലിയ കടമ്പ കടന്നുകയറിയത്. അതിന് ശേഷമാണ് ഇപ്പോള്‍ പ്രതിയുെട പിതാവ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതും കുടുംബത്തെ നിരാശയിലാഴ്ത്തിയതും.